UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപ്പം- അരവണ കൗണ്ടറുകള്‍ മാറ്റിസ്ഥാപിക്കണം; അഭിഷേക നെയ്യ് വിതരണം ചെയ്യാൻ പ്രത്യേക ക്രമീകരണം; പ്രതിഷേധങ്ങൾ തടയാൻ നിർദേശങ്ങളുമായി പോലീസ്

അപ്പം അരവണ കൗണ്ടറുകള്‍ മാറ്റിസ്ഥാപിക്കുക, നെയ്യഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ഇത് വിതരണം ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ മകര- മണ്ഡല വിളക്ക് തീര്‍ത്ഥാടന കാലത്ത് സന്നിധാനത്ത് പ്രശ്‌നങ്ങള്‍ തടയാന്‍ ക്രമീകരണങ്ങളുമായി പോലീസ്. ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോള്‍ പതിനെട്ടാം പടിയുള്‍പ്പെടെ ഉപരോധിക്കുന്ന തരത്തില്‍ പ്രതിഷേധത്തിന് ഇടയായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഇതിന്റെ ഭാഗമായി സന്നിധാനത്ത് ഭക്തര്‍ തമ്പടിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ക്രീമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സന്നിധാനത്തോട് ചേര്‍ന്ന അപ്പം അരവണ കൗണ്ടറുകള്‍ മാറ്റിസ്ഥാപിക്കുക, നെയ്യഭിഷേക ചടങ്ങുകള്‍ക്ക് ശേഷം ഇത് വിതരണം ചെയ്യുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ഇവയ്ക്കുണ്ടാവാറുള്ള നീണ്ട വരി ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പോലീസ് നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു തയ്യാറാക്കും. സന്നിധാനത്തെ തിരക്ക് കുറയ്ക്കാനായാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നാല്‍ തന്നെ കാര്യക്ഷമായി ഇടപെടാന്‍ കഴിയുമെന്നാണ് പോലീസ് വിലയിരുത്തുന്നത്.

അതേസമയം, പത്തിനും അമ്പതിനും ഇടയിലുള്ള യുവതികള്‍ എത്തിയാല്‍ തടയുമെന്ന് നിലാടുമായി നിരവധി സംഘടനകള്‍ പ്രഖ്യാപിച്ചിള്ളതിനാല്‍ രണ്ട്് തരത്തില്‍ ഇവരെ തടയാനാണ് പോലീസ് പദ്ധതി. യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പകരം കൂടുതല്‍ സ്‌പെഷ്യല്‍ ഓഫിസര്‍മാരെ നിയമിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നാണ് വിവരം. പ്രതിഷേധ നീക്കങ്ങള്‍ മുന്‍കൂട്ടിയറിഞ്ഞ് തടയുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെടാനും പോലീസ് തലത്തില്‍ നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ശബരിമല: സര്‍വകക്ഷി യോഗം ഇന്ന്; സമവായത്തിന് നീക്കം

ശബരിമലയില്‍ ദളിത് മേല്‍ശാന്തി വേണം; എസ്എന്‍ഡിപി ഇതിനായി പരിശ്രമിക്കും: വെള്ളാപ്പള്ളി നടേശന്‍

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍