UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകരവിളക്കിനായി ശബരിമല നട തുറന്നു; വൻ ഭക്തജനത്തിരക്ക്

ജനുവരി 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്നു മകരജ്യോതി ദർശനവും നടക്കും.

മണ്ഡലവിളത്ത് തീർത്ഥാടനങ്ങൾക്ക് ശേഷം 26 ന് അടച്ച ശബരിമല നട മകരവിളക്കു തീർഥാടനത്തിനായി വീണ്ടും തുറന്നു. വൈകിട്ട് 5ന് മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു നട തുറക്കൽ ചടങ്ങുകൾ. ഇന്ന് വിശേഷാൽ പൂജകൾ ഒന്നും തന്നെയില്ല. എന്നാൽ പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ച ശേഷം ഭക്തർക്ക് ദർശനം അനുദവിക്കും. ഇതിന്റെ ഭാഗമായി നിലയ്ക്കലിലും പമ്പയിലും തടഞ്ഞിരുന്ന തീർഥാടകരെ ഉച്ചയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടു തുടങ്ങിയിരുന്നു.

നട തുറക്കുമ്പോൾ തന്നെ ദർശനം നടത്താനായി ആയിരക്കണക്കിന് അയ്യപ്പന്മാരാണ് കാനനപാതയിലൂടെ ഉൾപ്പെടെ സന്നിധാനത്തേക്കു നീങ്ങിയിട്ടുള്ളത്. വൻ തിരക്ക് അനുഭവപ്പെട്ടതോടെ വൻ തിരക്കിനെത്തുടർന്ന് പമ്പയിൽ നിന്നും ഘട്ടം ഘട്ടമായാണ് കടത്തിവിടുന്നത്. മകരവിളക്കു കാലത്തെ നെയ്യഭിഷേകം ഉൾപ്പെടെയുള്ള ചടങ്ങുകൾ തിങ്കളാഴ്ച പുലർച്ചെ 3.30മുതൽ ആരംഭിക്കും.

മകരവിളക്കിനോട് അനുബന്ധിച്ച് നടക്കുന്ന പ്രധാന ചടങ്ങായ തിരുവാഭരണ ഘോഷയാത്ര ജനുവരി 12നു പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. അന്നേ ദിവസം തന്നെയാണ് എരുമേലി പേട്ടതുള്ളലും നടക്കുക. 13നു പമ്പ വിളക്കും പമ്പാസദ്യയും നടക്കും. ജനുവരി 14നാണു മകരവിളക്ക്. അന്നു വൈകിട്ട് 6.30നു തിരുവാഭരണം ചാർത്തി ദീപാരാധനയും തുടർന്നു മകരജ്യോതി ദർശനവും നടക്കും.

അതിനിടെ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലും പരിസരങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ജനുവരി അ‌ഞ്ച് വരെ നീട്ടി. പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. മകരവിളക്ക് തീർഥാടനത്തിനു മുന്നോടിയായ വിപുലമായ ഒരുക്കങ്ങളാണ് രണ്ട് ദിവസത്തിനിടെ ശബരിമലയിലും പരിസരങ്ങളിലും ഒരുക്കിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍