UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല തന്ത്രി 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രം; നടപടിയെടുക്കാൻ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ട്: ദേവസ്വം മന്ത്രി

ദേവസ്വം ബോര്‍ഡ് ജീവനക്കാരിൽ ഭൂരിഭാഗം പേരും അഹിന്ദുക്കളെന്ന ഹിന്ദു  എെക്യവേദി അധ്യക്ഷ കെ പി ശശികലയുടെ പ്രസ്താവനയ്ക്കെതിരെ  കോടതിയെ സമീപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു.

ദേവസ്വം ബോര്‍ഡിലെ എതൊരു ജീവനക്കാരനേയും പോലെ തന്നെ ശബരിമല തന്തിയും ബോര്‍ഡിന്റെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കുമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന്റെ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ല.  അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.  പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ക്ഷേത്ര തന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിന് വിധേയരായിരിക്കണം തന്ത്രിമാർ. ഇതിൽ പാരമ്പര്യമായി ഉള്ളവരും നിയമിക്കുന്നവരും ഉൾപ്പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് ഇവരെല്ലാം. തന്ത്രിമാരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിന്റെ നാലാം അധ്യായത്തില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്.  ദേവസ്വം ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് തന്ത്രിമാർ ഉൾപ്പെടെ  വിധേയമായിരിക്കണമെന്ന് പ്രസ്തുത അധ്യായത്തിലെ എട്ട് 10,14 ഖണ്ഡികകളില്‍ പറയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തന്ത്രിമാര്‍ക്ക് പൂജ സംബന്ധിച്ചല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേവസ്വം ബോര്‍ഡ് ജീവനക്കാരിൽ ഭൂരിഭാഗം പേരും അഹിന്ദുക്കളെന്ന ഹിന്ദു  എെക്യവേദി അധ്യക്ഷ കെ പി ശശികലയുടെ പ്രസ്താവനയ്ക്കെതിരെ  കോടതിയെ സമീപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. ജീവനക്കാർക്കെതിരെ  അപവാദപ്രചാരണം നടത്തിയെന്ന് വ്യക്തമാക്കിയായിരിക്കും ശശികലയ്ക്കെതിരെ നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം സഭയിൽ പറയുന്നു.

അതിനിടെ ശബരിമല വിഷയത്തിൽ യുഡിഎഫ് എംഎൽഎ മാർ നടത്തിവരുന്ന സത്യഗ്രഹത്തോടുള്ള സമീപം മാറണമെന്ന് പ്രതിപക്ഷ  നോതവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു. നിരോധനാജ്ഞ പിന്‍വലിക്കുക പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതായി സ്പീക്കര്‍ വ്യക്തമാക്കി.

ശബരിമലയില്‍ 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ഹിന്ദു മക്കള്‍ കച്ചി?

ഹാദിയ, കര്‍സേവ, ആര്‍എസ്എസ്, ശബരിമല, പിണറായി, ഹിന്ദു പാര്‍ലമെന്റ്: കാലം ചിന്തിപ്പിച്ചു, തിരിച്ചറിഞ്ഞു, തെറ്റുതിരുത്തി- സി.പി സുഗതന്‍/അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍