UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല വിധി ആചാരങ്ങള്‍ പരിഗണിക്കാതെ; രാമക്ഷേത്രത്തിന് നിയമനിര്‍മാണം വേണമെന്നും മോഹന്‍ ഭാഗവത്

രാമക്ഷേത്ര വിഷയത്തില്‍ സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി ചില മൗലികവാദികള്‍ സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്.

അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം ക്ഷേത്ര നിര്‍മാണം അത്യാവശ്യമാണെന്നും ഇത് സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ച് നാഗ്പൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്രം വേണമെന്നാണ് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം. ഇത് സംഘടന മനസ്സിലാക്കുന്നു. ഒരുമയുടെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ക്ഷേത്രനിര്‍മ്മാണം കൊണ്ട് സാധിക്കുമെന്നും ഭാഹഗവത് തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. രാമക്ഷേത്ര വിഷയത്തില്‍ സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി ചില മൗലികവാദികള്‍ സാമുദായിക രാഷ്ട്രീയം കളിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെയും ഭാഗവത് തള്ളിപ്പറഞ്ഞു. നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം കോടിയുടെതെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം സംഘടനയുടെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറഞ്ഞത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം സുപ്രീം കോടതി പരിഗണിച്ചല്ല. നേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ കോടതി വിശ്വാസത്തില്‍ എടുക്കണമായിരുന്നു. സമവായത്തിലൂടെയാണ് സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കേണ്ടത്. ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയില്‍ പുറപ്പെടുവിച്ച വിധി ഒരുസമൂഹത്തില്‍ അശാന്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും മോഹന്‍ ഭാഗവത് പ്രസംഗത്തില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍