UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ലോക്സഭയില്‍

സംസ്ഥാനത്തെ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ കേരളത്തിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി. ശബരിമല വിഷയത്തിൽ ലോക്സഭയിൽ നടന്ന ചർച്ചകൾക്കിടെയാണ് ബിജെപി എംപി നിഷികാന്ത് ദുബെ കേരള നിയമ സഭ പിരിച്ച് വിടണമെന്ന ആവശ്യം ഉന്നയിച്ചത്.

ബിജെപി എംപിയുടെ വീട് ആക്രമിക്കപ്പെടുന്ന അവസ്ഥ പോലും കേരളത്തിലുണ്ടായി. സംസ്ഥാനം ഭരിക്കുന്ന സിപിഎം അക്രമം അഴിച്ചുവിടുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെനനും എംപി ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ ഖൊഢ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ദുബെ .

നിഷികാന്ത് ദുബൈയുടെ ആരോപണം ലോക്സഭയിൽ ബഹളത്തിന് ഇടയാക്കി. പ്രസ്താവനയ്ക്കെതിരെ സിപിഎം എംപിമാര്‍ സഭയില്‍ പ്രതിഷേധിച്ചതോടെയാണ് ബഹളം അരങ്ങേറിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ഇടത് എംപിമാരുടെ പ്രതിഷേധം.

ശബരിമല യുവതീ പ്രവേശനത്തെത്തുടർന്ന് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് രാവിലെ പാർലമെന്‍റിന് മുന്നിൽ ബിജെപി എംപിമാർ പ്രതിഷേധിച്ചിരുന്നു. ബിജെപി രാജ്യസഭാ എംപി വി മുരളീധരന്‍റെ വീടിന് നേരെ നടന്ന ആക്രമണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാന പ്രതിഷേധം. പാർലമെന്‍റ് സമ്മേളിക്കുന്നതിന് ഗാന്ധി പ്രതിമയ്ക്ക് മുന്നിലായിരുന്നു നൂറോളം ബിജെപി എംപിമാരുടെ പ്രതിഷേധം. കേന്ദ്രമന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരളത്തിൽ സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുകയാണെന്ന ആരോപിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നുമായിരുന്നു പ്രധാന മുദ്രാവാക്യങ്ങൾ. കേരളത്തിൽ ക്രമസമാധാനം തകർന്നു എന്നുൾപ്പെ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായാണ് എംപിമാർ പ്രതിഷേധിച്ചത്.

കേരളത്തിന്‌ തണുക്കുന്നു, കാരണമുണ്ട്; ഒപ്പം, മറ്റൊരു ദുരന്തവും കാത്തിരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍