UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ആള്‍മാറാട്ടത്തിന് കൂട്ടുനിന്നു; ഐജിമാര്‍ക്ക് എതിരെ ബിജെപിയുടെ പരാതി

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരാതിയുമായി സമീപിച്ചത്.

ഐജിമാരായ എസ് ശ്രീജിത്തിനും മനോജ് എബ്രഹാമിനുമെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ബിജെപിയുടെ പരാതി. ആള്‍മാറാട്ടം നടത്തി പോലീസ് വേഷത്തില്‍ യുവതികളെ ശബരിമല സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചെന്ന് അരോപിച്ചാണ് ബിജെപി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരാതിയുമായി സമീപിച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ആണ് പരാതിക്കാരന്‍.

ഐജിമാരുടെ നടപടി കേരള പോലീസ് ആക്ടിലെ സെക്ഷന്‍ 43 ന്റെ ലംഘനമാണെന്നും. തെലുങ്ക് മാധ്യമ പ്രവര്‍ത്തകയ്ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കിയത് ആള്‍മാറാട്ടം നടത്താനാണെന്നും ബിജെപിയുടെ പരാതിയില്‍ പറയുന്നു. പ്രസ്തുത വകുപ്പ് പ്രകാരം സര്‍വീസില്‍ ഉള്ളവര്‍ക്കല്ലാതെ പൊലീസ് യൂണിഫോം ധരിക്കാന്‍ സാധക്കില്ല. പൊലീസ് യൂണിഫോമിന് സമാനമായ വസ്ത്രം ധരിക്കുന്നത് കുറ്റകരമാണ്. ഈ സാചര്യത്തില്‍ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ ഐജി ശ്രീജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷന്‍ കെ മുരളീധരന്റെ പ്രതികരണത്തിന് പിറകെയാണ് ബിജെപിയുടെ നീക്കം.

എന്നാല്‍ യുവതികള്‍ക്ക് നല്‍കിയത് ഹെല്‍മറ്റും സുരക്ഷാ കവചവുമാണെന്നും പൊലീസ് യൂണിഫോമല്ലെന്നുമായിരുന്നു ഐജി ശ്രീജിത്തിന്റെ ആദ്യ പ്രതികരണം. യുവതികള്‍ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമയിരുന്നു സൗകര്യങ്ങള്‍ നല്‍തിയത്. ഇതില്‍ ചട്ടലംഘനം ഇല്ലെന്നും അദ്ദേഹം മുന്‍പ് പ്രതികരിച്ചിരുന്നു.

ടിജി മോഹന്‍ ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാഹുല്‍ ഈശ്വര്‍ പദ്ധതിയിട്ടത് കലാപത്തിന്; രാജ്യദ്രോഹക്കുറ്റത്തിന് സമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍