UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: ഉത്തരേന്ത്യന്‍ സന്യാസിമാരെ രംഗത്തിറക്കാന്‍ സംഘപരിവാര്‍ നീക്കം

ശബരിമലയിലെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ പ്രതിഷേധം കനപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍നിന്ന് സന്ന്യാസിമാരെ കേരളത്തിലെ സമരരംഗത്തേക്ക് ഇറക്കാന്‍ ബിജെപി നീക്കം. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം അധ്യക്ഷന്‍ അമിത്ഷായുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് നീക്കം. സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഇതിനുള്ള നീക്കം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാമ ജന്‍മ ഭൂമി പ്രശ്‌നത്തിന് സമാനമായ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയിരുന്നു.

സന്യാസിമാരെ മുന്‍ നിര്‍ത്തിയുള്ള സമരരീതി കേരളത്തിലും പരീക്ഷിക്കാനാണ് ബി.ജെ.പി. കേന്ദ്രനേതൃത്വം ശ്രമിക്കുന്നത്. ശബരിമലയുമായി അടുത്ത ഏതെങ്കിലും പ്രദേശത്ത് വിപുലമായ സന്ന്യാസിസമ്മേളനം സംഘടിപ്പിക്കാനും സംഘപരിവാര്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ പ്രക്ഷോഭത്തെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് സംഘപരിവാര്‍ കൊണ്ടുവരാന്‍ നീക്കം.

ശബരിമലയിലെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷത്തിന് പാര്‍ട്ടിക്ക് താത്പര്യമില്ല. ആചാരവിരുദ്ധമായി ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ ബി.ജെ.പി. പത്തനംതിട്ടയില്‍ ബുധനാഴ്ച സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപവാസം നടത്തും. എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ വനിതകളുടെ നേതൃത്വത്തിലും ഉപവാസം നടത്തുമെന്നും അദ്ദേഹം പറയുന്നു.

 

നിലയ്ക്കലില്‍ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിച്ചുനീക്കി; വാഹനങ്ങള്‍ തടയുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍