UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംവാദം: വെല്ലുവിളി സ്വീകരിക്കുന്നു, വേദി കൊടിയേരിക്ക് തീരുമാനിക്കാമെന്ന് പി എസ് ശ്രീധരൻ പിള്ള

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ അമ്പതുകൊല്ലമായി ശ്രമിച്ചു കൊണ്ടിരിക്കികയാണെന്ന് ആധികാരികമായി തെളിയിക്കാന്‍ കഴിയും.

ശബരിമല വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടൊ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വെല്ലുവിളി സ്വീകരിക്കുന്നെന്ന് ബിജെപി സംസ്ംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. കൊടിയേരിയുടെ വെല്ലുവിളി സ്വീകരിക്കുകയാണ്. സംവാദത്തിനുള്ള വേദിയും സമയവും കൊടിയേരിക്ക് തീരുമാനിക്കാമെന്നും ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ആശയപരമായി പറയാനുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ അമ്പതുകൊല്ലമായി ശ്രമിച്ചു കൊണ്ടിരിക്കികയാണെന്ന് ആധികാരികമായി തെളിയിക്കാന്‍ കഴിയും. സംവാദത്തിന് പ്രസ്ക്ലബ് ഉള്‍പ്പെടുയുള്ള സ്ഥലം അദ്ദേഹം തീരുമാനിക്കട്ടെ, വാദങ്ങള്‍ കേട്ട ശേഷം ജനങ്ങള്‍ ശരിതെറ്റുകള്‍ വിലയിരുത്തട്ടെയെന്നും ശ്രീധരന്‍പിള്ള പറയുന്നു. ശബരിമല വിഷയത്തില്‍ തെരുവില്‍ ആശയപരമായ സംവാദം നടത്താന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് തയ്യാറാണോയെന്ന് കോടിയേരിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായിരുന്നു അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ശബരിമല വിഷയം അമിത് ഷാ ഉള്‍പ്പെടുയുള്ള നേതാക്കളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സമരങ്ങളില്‍ കേരള ബിജെപി ഒറ്റയ്ക്കല്ല, സമരം വിശ്വാസികള്‍ അനാഥരാകാതിരിക്കാനും, ശബരിമലയെ തകര്‍ക്കാനുള്ള ശ്രമത്തിന് എതിരെയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഗാന്ധിയന്‍ രീതിയിലുള്ള സമരത്തിന് പാര്‍ട്ടി ദേശീയ നേതൃത്വം എല്ലാ പിന്തുണയും ഉറപ്പുനല്‍കിയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്ക് എതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നടപ്പാക്കുന്നത്. എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ കേന്ദ്ര സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് രാജിന് എതിരെയുള്ള സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി V/s ഐപിഎസ്; ശബരിമലയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു

നിത്യകന്യക പ്രതിഷ്ഠാ ക്ഷേത്രങ്ങളില്‍ അര്‍ദ്ധനഗ്നരായ പുരുഷന്മാര്‍ പ്രവേശിക്കുന്നതില്‍ കുഴപ്പമില്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍