UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വാസികളായ പോലീസുകാര്‍ ഉണരണം: പ്രകോപനവുമായി പിഎസ് ശ്രീധരന്‍ പിള്ള

നിയമലംഘനങ്ങളുടെ ഘോഷയാത്രമാണ് ശബരിമലയില്‍ നടക്കുന്നത്.

ശബരിമല സത്രീപ്രവേശന വിഷയത്തില്‍ വീണ്ടും പ്രകോപനപരമായ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. യുവതികളെ പോലീസ് സുരക്ഷയില്‍ സന്നിധാനത്തെത്തിക്കാന്‍ ഗൂഡാലോചന നടത്തുന്നു. ഇതിനായി എസ് ഡിപി ഐ അനുകുലികളായ പോലീസുകാരെ ഉപയോഗിക്കുകയാണെന്നും ശ്രീധരന്‍ പിള്ള ആരോപിക്കുന്നു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാട് വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും അദ്ദേഹം പറയുന്നു.

പോലീസിന്റെ വേഷം ധരിപ്പിച്ചാണ് യുവതികളുമായി നീങ്ങിയത്. ഇത് നിയമ വിരുദ്ധമാണ്. നിയമലംഘനങ്ങളുടെ ഘോഷയാത്രമാണ് ശബരിമലയില്‍ നടക്കുന്നത്. ഇതിനെതിരെ വിശ്വാസികളായ പോലീസുകാര്‍ ഉണരണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ശബരിമലയില്‍ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മതം പറയുന്നില്ലെന്ന് തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതിന് പിറകെയാണ് വിശ്വസികളായ പോലീസുകാര്‍ എന്ന പരാമര്‍ശം എന്നതു ശ്രദ്ധേയമാണ്.

 

ശബരിമല LIVE: കർശനസുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക്; യുവതികള്‍ മടങ്ങി

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

ഇതുവരെ സംയമനം പാലിച്ചു, ഇനി തിരിച്ചടിക്കും; ഭീഷണിയുമായി കെ സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍