UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വധശ്രമക്കേസ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി; ചോദ്യം ചെയ്യാന്‍ പോലീസിന് അനുമതി

ജയിൽ മാറ്റം സംബന്ധിച്ച അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു.

ശബരിമല സംഘർഷങ്ങളുടെ പേരിൽ അറസ്റ്റിലായി വിവിധ കേസുകളിൽ‌ പ്രതി ചേർക്കപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ചിത്തിര ആട്ടവിഷേത്തിനായി ശബരി മല നട തുറന്ന സമയത്ത് ദർശനത്തിനെത്തിയ തൃശ്ശുർ സ്വദേശിന ലളിതയെ ആക്രമിച്ച  കേസിലാണ് റാന്നി കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തിൽ വധ ശ്രമം ഗൂഡാലോചനാ വകുപ്പുകളാണ് സുരേന്ദ്രനെതിരേ  ചുമത്തിയിട്ടുള്ളത്.

അതേസമയം കേസിൽ സുരേന്ദ്രനെ ഒരുമണിക്കൂർചോദ്യം ചെയ്യുന്നതിനും കോടതി പോലീസിന് അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന് ബന്ധുക്കളുമായി സംസാരിക്കാമെന്നും കോടതി വ്യക്താക്കി. അതേസമയം ബിജെപി ജനറൽ സെക്രട്ടറിയുടെ ജയിൽ മാറ്റം സംബന്ധിച്ച അപേക്ഷയിൽ പിന്നീട് തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചു. ജയിൽ സൂപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍