UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് നടപടി അക്രമം ചെറുക്കല്‍, അളമുട്ടിയാല്‍ ചേരയും കടിയ്ക്കും: കടകംപള്ളി സുരേന്ദ്രന്‍

പോലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു, മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു, വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ട് പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കണോ

പ്രതിഷേധക്കാര്‍ര്‍ പോലീസുകാരെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാകാം പോലീസ് തിരിച്ചടിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരുമലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടുണ്ട്. എന്നിട്ടും വന്‍ അക്രമമാണ് പൊലീസിന് നേരെ ഉണ്ടായത്. ‘അളമുട്ടിയാല്‍ ചേരയും കടിയ്ക്കുമെന്ന്’ മനസ്സിലാക്കണം മന്ത്രി പറയുന്നു.

പോലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു, മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ചു, വന്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതൊക്കെ കണ്ട് പൊലീസ് കയ്യുംകെട്ടി നോക്കിയിരിക്കണോ എന്നും കടകംപള്ളി സുരേന്ദ്രന്‍ ചോദിക്കുന്നു. വിശ്വാസത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കരുത്. ലോകത്തിന്റെ പലഭാഗത്തുനിന്നും വിശ്വാസികള്‍ എത്തുന്ന സ്ഥലമാണ് ശബരിമല. അവര്‍ ഭീതിജനകമായ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുന്ന അവസ്ഥയുണ്ടാക്കരുതെന്നും കടകംപള്ളി ആവശ്യപ്പെട്ടു. ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്ആര്‍ ആണ്. ഇത്തരം അതിക്രമങ്ങള്‍ ഭക്തരുടെ മേല്‍ കെട്ടിവയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെടുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഒരു സമയത്ത് സ്ത്രീപ്രവേശത്തെ അനുകൂലിച്ച ബിജെപിയുടെ നേതാവ് കെ.സുരേന്ദ്രനും പി.എസ്.ശ്രീധരന്‍പിള്ളയും ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്. വിശ്വാസത്തിന്റെ പേരില്‍ മുതലെടുപ്പ് രാഷ്ട്രീയത്തിന് ശ്രമിക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസുകാരോട് ഒരു ചോദ്യം: അടുത്ത തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണോ ബി ജെ പിക്ക് നേരിട്ട് വോട്ടു ചെയ്യണോ?

ശബരിമല LIVE: ശബരിമലയിലും പരിസരത്തും നാളെ നിരോധനാജ്ഞ; 30 കിലോമീറ്റര്‍ പരിധിയില്‍ പ്രതിഷേധങ്ങള്‍ക്കും വിലക്ക്, തീര്‍ത്ഥാടകരെ തടയില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍