UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; വിധി നടപ്പാക്കാൻ വലതുപക്ഷ ശക്തികൾ തടസം നിൽക്കുന്നു; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

ഇതിനായുള്ള അപേക്ഷ ചീഫ് സെക്രട്ടറി രണ്ടു ദിവസത്തിനകം സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ  വിധി നടപ്പാക്കുന്നതില്‍ പൊലീസ് നേരിടുന്ന ബുദ്ധിമുട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിക്കും.  ഇതിനായുള്ള അപേക്ഷ ചീഫ് സെക്രട്ടറി രണ്ടു ദിവസത്തിനേകം  സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

വിധി നടപ്പാക്കുന്നതിന് നടപ്പാക്കുന്നതിന് വലതുപക്ഷ സംഘടനകള്‍  തടസം നിൽക്കുന്നെന്നായിരിക്കും സർക്കാർ കോടതിയെ അറിയിക്കുക. ഇത്തരം സംഘടനകൾ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി വിധി നടപ്പാക്കുന്നതു തടയുകയാണെന്നും നിലവിലെ സാഹര്യങ്ങൾ‌ കോടതിയെ ബോധ്യപ്പെടുത്താനുമായിരുക്കും കോടതി ശ്രമിക്കുക. ഇക്കാര്യം സംബന്ധിച്ച നിയമ നടപടികളെ കുറിച്ച് ചർച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനുള്ള മാർഗ്ഗ നിർദേശങ്ങൾ തേടി കേരള പോലീസ് കോടതിയെ സമീപിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ സംസ്ഥാന പോലീസ് മേധാവി തള്ളി. ഇത്തരം ഒരു ചർച്ച നടന്നിട്ടില്ലെന്നാണ ഡിജിപി ലോക് നാഥ് ബെഹ്റയുടെ പ്രതികരണം. എന്നാല്‍ മാർഗ നിർദേശങ്ങൾ തേടി പോലീസ്  നേരിട്ട് കോടതിയിലെത്തുന്നത് ശരിയല്ലെന്ന നിയമോപദേശമാണ് പിന്നോട്ട് പോക്കിന് കാരണമെന്നും റിപ്പോർട്ടുകൾ പറയുന്നു.

കോടതി വിധി നടപ്പാക്കാൻ സാവകാശം തേടി ബോര്‍ഡ് കോടതിയില്‍ അപേക്ഷ നല്‍കിയതിന് പുറകെയാണ് പ്രായോഗിക ബുദ്ധിമുട്ട് അറിയാക്കാനുള്ള സർക്കാറിന്റെ നേരിട്ടുള്ള ഇടപെടൽ. ശബരിമലയിലെ തല്‍സ്ഥിതി കോടതിയെ അറിയിക്കാന്‍ നേരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വാങ്ങുകയും ചെയ്യിതിരുന്നു.  വിധിപുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി മുമ്പാകെയുള്ള അൻപതോളം റിവ്യൂ ഹർജകൾ കോടതി ജനുവരി 22 ന് തുറന്ന കോടതിയിൽ പരിഗണിക്കും.

അയോധ്യയാകും ശബരിമല; സംഘപരിവാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേരളമെന്ന ആശയം

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍