UPDATES

യുവതികളടക്കം ആര്‍ക്കും ദര്‍ശനം നടത്താം; ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല: ഐജി മനോജ് ഏബ്രഹാം

ശബരിമലയുടെ പ്രദേശത്ത് ഒരുതരത്തിലുള്ള സമരവും അനുവദിക്കില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്.

തുലാമാസ പുജകള്‍ക്കായി ശബരിമല നടന്ന തുറക്കുമ്പോള്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാവുമെന്ന് ഐജി മനോജ് ഏബ്രഹാം. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ആരും പരിശോധിക്കാന്‍ മുതിരില്ല. ആവശ്യമുള്ളവര്‍ക്കെല്ലാം പൊലീസ് സുരക്ഷ നല്‍കുമെന്നും ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാം വ്യക്തമാക്കി.

ശബരിമലയുടെ പ്രദേശത്ത് ഒരുതരത്തിലുള്ള സമരവും അനുവദിക്കില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്. നട തുറക്കുന്ന ദിവസമായതിനാലാണ് ഇന്ന് സുരക്ഷ കര്‍ശനമാക്കിയത്. യുവതികളെന്നല്ല ആര് വന്നാലും സുരക്ഷ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലക്കലില്‍ ഇന്നലെയും ഇന്നുമായി ഭക്തരെ തടഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 11 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലപൊലീസ് വിന്യാസം പൂര്‍ണമായും ഇന്നാണു നടപ്പാക്കിയത്. പ്രതിഷേധക്കാരുടെ എണ്ണത്തിന് അനുസരിച്ച് പൊലീസിനെ വിന്യസിച്ചു.

അതേസമയം സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതിരിച്ചു. ഇന്നലെ ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണെന്നും ഇതില്‍ കര്‍ശനനടപടിയെടുക്കുമെന്നും സംസ്ഥാനത്തെവിടെയും, തീര്‍ഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്കതമാക്കി. അയ്യപ്പ ഭക്തരായ സ്ത്രീകളെ തടയുന്നത് കേരളത്തിലെവിടെയും അനുവദിക്കില്ല. ഇത് തടയാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമെന്ന് പൂര്‍ണമായും ഉറപ്പ് പറയാനാകില്ലെന്നും അദ്ദേഹം പറയുന്നു.

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍