UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിങ്ങളെ ചവിട്ടി മെതിച്ച് ഒന്നും ചെയ്യില്ല; എന്നാല്‍ നിയമം നടപ്പാക്കേണ്ട ബാധ്യതയുണ്ട്: ഐ ജി ശ്രീജിത്ത്

ഇപ്പോള്‍ വന്നവരും അയ്യപ്പഭക്തരാണ്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയിരുന്നു.

പ്രതിഷേധക്കാരെ ചവിട്ടി മെതിച്ച് യുവതികളുമായി സന്നിധാനത്തിലേക്കില്ലെന്ന ഐജി ശ്രീജിത്ത്. സന്നിധാനത്തിന് സമീപത്തെ നടപ്പന്തലില്‍ ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് ഇവരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്. ഇപ്പോള്‍ വന്നവരും അയ്യപ്പഭക്തരാണ്. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയിരുന്നു. നിയമം നടപ്പാക്കേണ്ട ബാധ്യതയുണ്ടെന്നും ഐ ജി വ്യക്തമാക്കി. യുവതികള്‍ക്ക് മുന്നില്‍ ഒരുസംഘം ആളുകള്‍ ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും അവര്‍ പ്രതിഷേധം തുടര്‍ന്നു.

എന്നാല്‍ ഇതിന് പിറകെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശമെത്തുകയായിരുന്നു. . ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശംനല്‍കിയത്. ആക്റ്റിവിസ്റ്റുകള്‍ക്ക് പോകാനുള്ള ഇടമല്ല ശബരിമലയെന്നാണ് സര്‍ക്കാര്‍ നിലപാട്.

ശബരിമല LIVE: യുവതികള്‍ക്ക് പ്രവേശനം നടന്നേക്കില്ല; ആക്ടിവിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി

ശബരിമല: ദേവസ്വം ബോര്‍ഡിന് പുന:പരിശോധന ഹര്‍ജി നല്‍കാമെന്ന് കടകംപള്ളി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍