UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘യുവതീ പ്രവേശനവിധി നടപ്പാക്കാൻ മുഖ്യമന്തി അനാവശ്യധൃതി കാണിച്ചു’; സിപിഎെ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ വിമർശനം

അക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളുടെയും മന്ത്രിമാരുടെയും വ്യത്യസ്ഥ നിലപാടുകൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച്  സിപിഎെ സംസ്ഥാന കൗണ്‍സിൽ. യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി അനാവശ്യ ധൃതി കാണിച്ചു. വിധിക്ക് പിറകെ സന്നിധാനത്ത് ഡ്യൂട്ടിക്ക് യുവതികളായ പൊലീസുകാരെ നിയോഗിക്കുമെന്ന  ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന  ജനങ്ങളുടെ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയെന്നും കൗണ്‍സില്‍ യോഗം കുറ്റപ്പെടുത്തി.

എന്നാൽ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന റിപ്പോര്‍ട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൗണ്‍സില്‍ യോഗം മുന്‍പാകെ സമര്‍പ്പിച്ചത്. റിപ്പോർട്ടിൻമേൽ നടത്തിയ ചർച്ചയ്ക്കിടെ ചിലര്‍ മുഖ്യമന്ത്രിയുടെ നടപടികളെ വിമര്‍ശിക്കുകയായിരുന്നു. വിധി വന്നതിന് പിറകെ നടപടികൾ സ്വീകരിക്കരുതായിരുന്നു. ഇതിന് മുൻപ് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയശേഷം  വിധി നടപ്പാക്കിയാല്‍ മതിയായിരുന്നെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ  അക്ടിവിസ്റ്റുകളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നേതാക്കളുടെയും മന്ത്രിമാരുടെയും വ്യത്യസ്ഥ നിലപാടുകൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും വ്യത്യസ്ത പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

തന്ത്രി കണ്ഠരര് രാജീവർക്കെതിരെ നടപടി പരിഗണനയിലെന്ന് മുഖ്യമന്ത്രി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍