UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവകാശങ്ങള്‍ സംരക്ഷിക്കണം; കവിത ജക്കാല നിരാഹാര സമരത്തിന്

സുപ്രീം കോടതി ഉത്തരവിനെതിരായ ശബരിമലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന നടപടിയാണെന്നും അവര്‍ ആരോപിക്കുന്നു.

ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി എത്തുകയും സന്നിധാനത്തിന് സമീപത്തെ വലിയ നടപന്തലില്‍ നിന്നും പ്രതിഷേധം മൂലം മടങ്ങേണ്ടി വരുകയും ചെയ്ത തെലുങ്ക് മാധ്യമ പ്രവര്‍ത്തക കവിത ജക്കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നു. തന്റെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് കവിത അനിശ്ചിത കാല നിരാഹാര സമരത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വനിതാ മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയായ മൈ ജേണലിസ്റ്റ് ടീം എന്ന് ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം. സുപ്രീം കോടതി ഉത്തരവിനെതിരായ ശബരിമലയിലെ പ്രതിഷേധങ്ങള്‍ രാജ്യത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുന്ന നടപടിയാണെന്നും അവര്‍ ആരോപിക്കുന്നു.

കാനന പാത പിന്നിട്ട് വന്‍ പോലീസ് സന്നാഹത്തോടൊപ്പം നടപന്തലിലെത്തിയ മാധ്യമ പ്രവര്‍ത്തകയ്ക്കും കൊച്ചി സ്വദേശിവിയായ രഹ്ന ഫാത്തിമയെയും ഒരുസംഘം ഭക്തര്‍ തടുയുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടുന്ന സംഘം ശരണം വിളിച്ച് കുത്തിയിരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുകയുമായിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ സമവായത്തിന് പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്നു.

എന്നാല്‍ ഇതിന് പിറകെ യുവതികള്‍ക്ക് സംരക്ഷണം ഒരുക്കി സന്നിധാനത്തിനടുത്ത് എത്തിയ പൊലീസ് സംഘത്തിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശമെത്തിയും ചെയ്തും. ഐജി ശ്രീജിത്തിനോട് നേരിട്ട് ഫോണില്‍ വിളിച്ചാണ് മടങ്ങാന്‍ കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ശബരിമലയില്‍ ആചാരം ലംഘനം നടന്നാല്‍ ക്ഷേത്ര നട അടയ്ക്കുകയും ചെയ്യുമെന്ന് തന്ത്രി നിലപാടെടുക്കയും ചെയ്തതോടെ ഇവര്‍ ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.

 

ശബരിമലയിലെത്തിയ കവിത ജക്കാല ആരാണ്?

 

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍