UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം വിചാരിച്ചാൽ അമ്പതിനായിരം സ്ത്രീകളെ ശബരിമലയിലെത്തിക്കാനാവും: എം എം മണി

കോടതിവിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമല.

ശബരിമലയില്‍ കോടതി വിധിക്ക് ശേഷം നിരവധി യുവതികള്‍ കയറിയെന്നും ഇനിയും കയറുമെന്നും മന്ത്രി എം എം മണി.
അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച് ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി പി എമ്മിനുണ്ട്. എന്നാൽ അതിന്റ ആവശ്യം സിപിഎമ്മിനില്ല. പാർട്ടി അത്തരം ഒരു നടപടിക്ക് മുതിർന്നാൽ തടയാൻ അവിടെ ആരും കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു.
കൊട്ടാരക്കരയില്‍ ഇന്നലെ അബ്ദുള്‍ മജീദ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  വൈദ്യുത മന്ത്രി എം എം മണി.

സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. കണ്ഠരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. എന്നാൽ തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോടതിവിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും. പന്തളം കൊട്ടാരത്തിന്റെ വകയല്ല ശബരിമല. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണെന്ന് കൂട്ടിച്ചേർത്ത അദ്ദേഹം അനാഥപ്രേതംപോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നതെന്നും അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍