UPDATES

വൈറല്‍

‘ശബരിമലയ്ക്കൊപ്പം, സുപ്രീം കോടതിക്കു വേണ്ടി പ്രാര്‍ത്ഥിക്കും’; ഉമ്മന്‍ചാണ്ടിയുടെ എഫ് ബി പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

വിധി എല്ലാവര്‍ക്കും ബാധകമാണ് എന്നാല്‍. എല്ലാ സമുദായങ്ങള്‍ക്കും ആചാരാനുഷ്ടാനങ്ങള്‍ ഉണ്ടെന്നും അതിന് ചരിത്രപരമായി പ്രാധാന്യവും പശ്ചാത്തലവും ഉണ്ടെന്നും അദ്ദേഹം പറയുന്നു.

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനിവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരിച്ചുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫേസ് ബുക്ക് പ്രതികരണത്തെ ട്രോളി സോഷ്യല്‍ മീഡിയ. വിധി എല്ലാവര്‍ക്കും ബാധകമാണെന്ന് പറഞ്ഞ്  ആരംഭിക്കുന്ന പ്രതികരണം. എല്ലാ സമുദായങ്ങള്‍ക്കും ആചാരാനുഷ്ടാനങ്ങള്‍ ഉണ്ടെന്നും അതിന് ചരിത്രപരമായി പ്രാധാന്യവും പശ്ചാത്തലവും ഉണ്ടെന്നും പറയുന്നു.

ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യനീതിയാണ് സുപ്രിം കോടതി വിധിയിലൂടെ പറഞ്ഞ് വയ്ക്കുന്നതെന്നും പറയുമ്പോള്‍ തന്നെ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കണമെന്നും. നിയമവും ആചാരാനുഷ്ഠാനങ്ങളും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ വിധിയില്‍ എവിടെയും തൊടാത്ത ഉമ്മന്‍ ചാണ്ടിയുടെ നിലപാടിനെ വിമര്‍ശിച്ചും, പരിഹസിച്ചും നിരവധി കമന്റുകളും പോസ്റ്റിന് ചുവടില്‍ കുറിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ നിലപാട് ബാലന്‍സിങ്ങ് ആണെന്നും, വിധിയെ സ്വീകരിക്കുന്നവര്‍ 1 ഉം 3 ഉം പാരഗ്രാഫ് മാത്രം വായിക്കുക, എതിര്‍ക്കുന്നവര്‍ 2 ഉം 4 ഉം പാരഗ്രാഫ് വായിക്കണമെന്നുമാണ് ഇതില്‍ ഒരഭിപ്രായം.

സ്ത്രീകള്‍ കയറരുത് എന്ന് ആചാരം. സ്ത്രീകളെ തടയരുതെന്ന് നിയമം. എന്നാല്‍ ഇതുരണ്ടം സമന്വയിപ്പിക്കാന്‍ സാര്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നുണ്ട്. പഞ്ചാബി ഹൗസ് എന്ന സിനിമയിലെ സംഭാഷണത്തെ കടമെടുത്തും രസകമായ അഭിപ്രായങ്ങള്‍ കമന്റ് ബോകിസിലുണ്ട്. താനേതാ, എന്താ എന്ന് അറിയാതെ തന്നെ പുറത്ത് വിടാന്‍ പറ്റില്ല. പക്ഷെ തന്റെ പേരില്‍ കേസില്ലാത്തോണ്ട് അകത്തിടാനും പറ്റില്ല. വേണ്ട ഇവന്‍ വാതില്‍ക്കല്‍ നിന്നോട്ടൊ, പാറാവ് കാരനോരു കൂട്ടാകുമല്ലൊ. ഒരു കമന്റ് പറയുന്നു. എന്നാല്‍ നിലപാടുകളാണ് ഉമ്മന്‍ ചാണ്ടി എന്നാല്‍ അതേതാണെന്ന മാത്രം പിടികിട്ടുന്നില്ലെന്നും അഭിപ്രായങ്ങള്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധി രാജ്യത്തെ എല്ലാവര്‍ക്കും ബാധകമാണ്.

എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പശ്ചാത്തലങ്ങളും പാരമ്പര്യപരമായ പ്രത്യേകതയും പ്രാധാന്യവും ഉണ്ട്.

സുപ്രീംകോടതി വിധി നിയമപരമായ പരിശോധനയാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായി എല്ലാ വിഭാഗങ്ങളുടെയും തുല്യനീതി ഉറപ്പുവരുത്തേണ്ടതുണ്ട്. സുപ്രീംകോടതി വിധി ഈ പശ്ചാത്തലത്തിലാണ്.

എന്നാല്‍ പാരമ്പര്യമായി നടക്കുന്ന അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും മാനിക്കേണ്ടതായുണ്ട്. നിയമവും ആചാരാനുഷ്ഠാനങ്ങളും സമുന്നയിപ്പിച്ചു കൊണ്ടുപോകുന്നതാണ് ഉത്തമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍