UPDATES

ട്രെന്‍ഡിങ്ങ്

ദേവസ്വം ബോര്‍ഡ് നടത്തിപ്പുകാര്‍ മാത്രം: രാജകുടുംബത്തെ പുച്ഛിച്ച നിലപാടില്‍ വേദന; മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം കൊട്ടാരം

ആചാരപരമായ കാര്യങ്ങളില്‍ വിട്ട് വീഴ്ചയ്ക്ക് കൊട്ടാരം തയ്യാറല്ല. ശബരിമലയിലെ വരുമാനം കണ്ണുനട്ടിരിക്കുന്നവരല്ല തങ്ങള്‍. വരുമാനത്തില്‍ കണ്ണുനട്ടവരെ മാധ്യമങ്ങള്‍ കണ്ടെത്തണം.

ശബരിമല വിഷയത്തില്‍ പന്തളം കൊട്ടാരത്തെയും തന്ത്രി കുടുംബത്തെയും വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം. കൊട്ടാരത്തിന് ക്ഷേത്രത്തോടുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വരുമാനത്തിന്റെ പങ്ക് ചോദിച്ചിട്ടില്ല. തങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന അധികാരം മാത്രമാണ് ചോദിക്കുന്നത്. ക്ഷേത്രം ഭക്തരുടെതെന്നും പന്തളം നിര്‍വാഹസമിതി പ്രസിഡന്റ് ശശികുമാര വര്‍മ അരോപിച്ചു. തിരുവിതാംകൂറിന് കീഴലുള്ള ക്ഷേത്രങ്ങളുടെ നടത്തിപ്പുകാരന്‍ മാത്രമാണ് ദേവസ്വം ബോര്‍ഡ്. അവര്‍ ഉടമകള്‍ അല്ലെന്നും പന്തളം കൊട്ടാരം നിര്‍പാഹക സമിതി പറയുന്നു. കുടുംബത്തെ പുച്ഛിച്ച മുഖമന്ത്രിയുടെ നടപടി വേദനിപ്പിച്ചെന്നും അവര്‍ പന്തളത്ത് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറയുന്നു.

ആചാരപരമായ കാര്യങ്ങളില്‍ വിട്ട് വീഴ്ചയ്ക്ക് കൊട്ടാരം തയ്യാറല്ല. ശബരിമലയിലെ വരുമാനം കണ്ണുനട്ടിരിക്കുന്നവരല്ല തങ്ങള്‍. വരുമാനത്തില്‍ കണ്ണുനട്ടവരെ മാധ്യമങ്ങള്‍ കണ്ടെത്തണം. നിലയ്ക്കലിലെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരം. നിലക്കലില്‍ ആദ്യം അടികൊണ്ടത് ആദിവാസികള്‍ക്കാണ്. അത് ആരും ശ്രദ്ധിച്ചില്ല. ജാതിയുടെ വര്‍ഗത്തിന്റെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കലാണ് അവിടെ നടന്നത്. ഇത്തരം സംഭവങ്ങളില്‍ മുതലെടുപ്പിന് ശ്രമം നടന്നെന്നും അവര്‍ ആരോപിച്ചു.

നടതുറന്ന സമയത്ത് യുവതികളായ ഭക്തകള്‍ വന്നില്ല. വന്ന ആറുപേര്‍ ഭക്തരല്ല. ഭക്തകളെ മോശപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ്. ആരോ എഴുതിയ തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇവര്‍ എത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട പണം കൊണ്ട് ഇത്തരക്കാര്‍ക്ക് സുരക്ഷ നല്‍കി.സുപ്രീം കോടതിക്ക് അപ്പുറത്ത് അസാധാരണമായ മറ്റൊരു കോടതിയുണ്ടെന്ന് വിശ്വസിക്കുന്നു. അവിടെ നിന്നും അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശശികുമാര വര്‍മ്മ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

അടമാന പ്രകാരം പറയുന്ന തുക രാജ്യസുരക്ഷയ്ക്കായി വാങ്ങിയതാണ്. എന്നാല്‍ തുക പന്തളം കൊട്ടാരത്തില്‍ ഉള്ളവര്‍ ഉപയോഗിച്ചെന്ന തരത്തിലുള്ള ആരോപണങ്ങള്‍ വിഷമിപ്പിച്ചെന്നും പന്തളം നിര്‍വാഹസമിതി സെക്രട്ടറി നാരായണ വര്‍മ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ ഊരായ്മ അവകാശം നല്‍കിക്കൊണ്ടാണ് 1820ല്‍ തിരുവിതാംകൂര്‍ പന്തളം കൊട്ടാരത്തിന്റെ വസ്തുവഹകള്‍ ഏറ്റെടുക്കുന്നത്. ശബരിമലയുടെ റിച്യുല്‍ റൈറ്റില്‍ മാറ്റം വരുത്തിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ആചാരലംഘനം നടന്നാല്‍ നട അടച്ചിടണം എന്ന് പറഞ്ഞിട്ടില്ല. പരിഹാരക്രിയകള്‍ നടത്തണം എന്നാണ് ആവശ്യപ്പെട്ടതെന്നും രാജകുടുംബം പറയുന്നു. കുടുംബാംഗങ്ങളുമായി ഉയര്‍ന്ന ആരോപണങ്ങളെ രേഖകള്‍ സഹിതം ഖണ്ഡിക്കാനുള്ള ശ്രമായിരുന്നു നിര്‍വാഹകസമിതിയുടേത്.

‘മാന്‍ ടു മാന്‍ മാര്‍ക്കിംഗ്’ കണ്ടിട്ടില്ലേ? ശബരിമലയില്‍ അതായിരുന്നു ഞങ്ങള്‍ അനുഭവിച്ചത്

ഇല്ലാത്ത രാജ്യവും വല്ലാത്ത രാജവംശവും; നാട്ടുകാരില്‍ നിന്ന് സ്ഥലം വിലക്ക് വാങ്ങി രാജ്യം സ്ഥാപിച്ച ആദ്യത്തെ രാജകുടുംബവും ലോകചരിത്രത്തില്‍ ഒരു പക്ഷെ ഇവരായിരിക്കും

അവരെടുത്തെറിഞ്ഞ തീണ്ടല്‍പ്പലക, അവരേറ്റ മര്‍ദ്ദനമാണ് ഇന്നത്തെ കേരളം സൃഷ്ടിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍