UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; സംഘർഷ സാധ്യതയുള്ളതിനാൽ നീട്ടണമെന്ന് പോലീസ്

സന്നിധാനത്ത് ഇന്നലെയും മുപ്പതോളം ഭക്തർ മാളികപ്പുറം ക്ഷേത്രത്തിനു താഴെ തിരുമുറ്റത്തു നാമജപം നടത്തി. 

ശബരിമലയിലെ  സംഘംർഷങ്ങളുടെ പേരില്‍  ഒരു തവണ ദീർഘിപ്പിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. എന്നാൽ നട തുറന്ന് ഇതുവരെ  സ്ത്രീ പ്രവേശനത്തിന്റെ പേരിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടാവുന്നതും, സംഘർഷ സാധ്യത നിലനിക്കുന്നതിനാലും നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് നിലപാട്.

അതിനിടെ സന്നിധാനത്ത് ഇന്നലെയും മുപ്പതോളം ഭക്തർ മാളികപ്പുറം ക്ഷേത്രത്തിനു താഴെ തിരുമുറ്റത്തു നാമജപം നടത്തി.   ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു നാമ ജപം.  ഹരിവരാസനം പാടുന്ന സമയത്തു നാമജപം നിർത്തിയ ഇവർ, നട അടച്ചതിനു പിന്നാലെ സമാധാനപരമായി പിരിഞ്ഞുപോയി. കനത്ത പൊലീസ് സന്നാഹവും ഇവർക്കരികിൽ നിലയുറപ്പിച്ചു.

നിയന്ത്രണങ്ങളും പ്രതിഷേധങ്ങളും തുടരുമ്പോഴും ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വർധന ഉണ്ടാവുന്നതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധങ്ങൾ അയഞ്ഞതും പോലീസ് നിയന്ത്രണങ്ങൾ കുറച്ചതും തിര്‍ത്ഥാടകരുടെ എണ്ണം വർധിക്കാൻ ഇടയാക്കിയെന്നാണ് റിപ്പോർട്ട്. അതനിടെ  വഴിപാട് പ്രസാദമായ ഉണ്ണിയപ്പത്തിന്റെ വിലയിൽ 5 രൂപ ദേവസ്വം ബോർഡ് കുറച്ചു. 40 രൂപയായിരുന്നത് 35 രൂപയാക്കി. അപ്പം നിറയ്ക്കുന്ന പാക്കയ്റ്റിൽ 7 എണ്ണം നിറയ്ക്കാനാെകു എന്നതാണ് വില കുറച്ചതെന്നാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. നേരത്തെ ഒരു പായ്ക്കറ്റില്‍ 8 ഉണ്ണിയപ്പമാണു  ഉണ്ടായിരുന്നത്. എന്നാൽ അരവണയുടെ വിലയിൽ മാറ്റമില്ല. നെയ്യഭിഷേകം നടത്താന്‍ അവസരം കിട്ടാത്തവര്‍ക്ക് പകരം ഉപയോഗിക്കുന്ന  100 മില്ലി ആടിയ ശിഷ്ടം നെയ്യിന് 75 രൂപയാണ്. പുഷ്പാഭിഷേകത്തിന് 10,000 രൂപയും അഷ്ടാഭിഷേകത്തിന് 5000 രൂപയുമാണ്.

അതേസമയം, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്തി. മൂന്ന് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് പൊലീസിന്റെ തീരുമാനം. വിധി നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും ഇതുവരെ പാലിച്ചതായി പൊലീസ് അവകാശപ്പെടുന്നു. പൊലീസ് നടപടികള്‍ക്ക് തടസം സൃഷ്ടിക്കുന്ന തരത്തില്‍ വിവിധ കോണുകളില്‍ നിന്ന് ഇടപെടലുകളുണ്ടാകുന്നുണ്ട്. ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികളാണ് ഒരു ദിവസം പൊലീസ് നടപടിയുമായി ബന്ധപ്പെട്ട് എത്തുന്നത്.

ദേവപ്രശ്‌നത്തില്‍ അനുകൂലമാണെന്ന് വന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം അവസാനിക്കും: ആര്‍എസ്എസ്

‘തലക്ക് വെളിവില്ലാത്ത ജഡ്ജിമാരുടെ വിധികൾ നടപ്പിലാക്കേണ്ടതില്ല’: കെ.എം ഷാജിയെ അയോഗ്യനാക്കിയ ജഡ്ജിക്കെതിരെ പി.കെ ബഷീ൪ എംഎൽഎ

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍