UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്നിധാനത്ത് വീണ്ടും പ്രതിഷേധം; നിരോധനാജ്ഞ ലംഘിച്ച 82 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണനുൾപ്പെടയുള്ളവരാണ അറസ്റ്റിലായത്

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സന്നിധാനത്ത്  ഇന്നലെ  വീണ്ടും നാമ ജപ പ്രതിഷേധം. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു തീർത്തും  അപ്രതീക്ഷിതമായി ഒരു സംഘം നാമ ജപങ്ങളുമായി പ്രതിഷേധിച്ചത്. സംഭവത്തിൽ നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ച്  ബിജെപി ജില്ലാ ട്രഷറർ ഉൾപ്പെടെ 82 പേരെ പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അറസ്റ്റിലായവരെ ഇന്നു പുലർച്ചയോടെ ജാമ്യത്തിൽ വിട്ടു. മണിയാർ എ ആർ ക്യാംപിൽ എത്തിച്ച ശേഷമായിരുന്നു ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.

പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നില്ലീൽ പോലീസ് തയ്യാറാക്കിയ ബാരിക്കേടിനുള്ളിൽ കടന്നുമായിരുന്നു പ്രതിഷേധം.  പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതിലേറെ പേരും ശരണം വിളികളുമായി തമ്പടിക്കുകയായിരുന്നു. എന്നാൽ അതീവ സുരക്ഷാ മേഖലയാണെന്നും പിൻമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും അറിയിച്ചെങ്കിലും ഇവർ പിൻമാറാൻ തയ്യാറാവാത്തതോടെയാണ് പൊലീസ്  നടപടിയിലേക്ക് നീങ്ങിയത്.  ഇതോടെ എസ്‌പി ശിവ വിക്രത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത ഇവരെ രണ്ട് സംഘങ്ങളായി പമ്പയിലെത്തിച്ചു.  അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

എന്നാൽ  നടയടച്ചശേഷം ശരണം വിളിച്ചിട്ടില്ലെന്നും അന്യായമായാണ് കുട്ടികളെയടക്കം കസ്റ്റഡിയിലെടുത്തതെന്നും കസ്റ്റഡിയിലായവർ ആരോപിച്ചു. തങ്ങൾക്ക് ഒരു സംഘടനയുമായി ബന്ധമില്ലെന്നും പ്രതിഷേധക്കാർ വെളിപ്പെടുത്തിയെങ്കിലും ബിജെപി കോട്ടയം ജില്ലാ ട്രഷറർ കെജി കണ്ണൻ അടക്കം സംഘത്തിലുണ്ടെന്ന റിപ്പോർട്ടും പുറത്തുവരികയായിരുന്നു.

എന്നാൽ സന്നിദാനത്ത് വച്ച് കസ്റ്റഡിയിൽ എടുത്തവരെ പമ്പയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടത്തിയതായി പോലീസ് അറിയിച്ചു.  പ്രതിഷേധം തികച്ചും ആസൂത്രിതമെന്നും, വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ  സംഘത്തിലുണ്ടെന്നും പൊലീസ് പറയുന്നു.  നിരോധനാജ്ഞ ലംഘിച്ചു, മാർഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയ ഇവരെ പമ്പയിൽ നിന്നും പിന്നീട മണിയാർ എ ആർ ക്യാംപിലേക്ക് മാറ്റി.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

അവര്‍ക്ക് കൊല്ലാന്‍ മാത്രമേ അറിയൂ, കിട്ടിയിരുന്നെങ്കില്‍ ഡോ. അംബ്ദേകറേയും അവര്‍ കത്തിച്ചേനെ; സണ്ണി കപിക്കാട് സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍