UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ നടക്കുന്നത് മതഭ്രാന്ത്; വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം: മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി

ഭക്തരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം.

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് മുന്‍ ആറ്റോര്‍ണി ജനറലും നിയമ വിദഗ്ദനുമായ സോളി സൊറാബ്ജി. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം ശബരിമലയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് മത ഭ്രാന്താണെന്നും പ്രതികരിച്ചു. ഇത്തരം വികാര പ്രകടനങ്ങള്‍ അടിയന്തിരമായി തടേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് രാജ്യ വ്യാപകമായി പ്രചരിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭക്തരെ തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറയുന്നു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം ഒഴിവാക്കി സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി വിധി. ആക്ടിവിസ്റ്റ്, അല്ലാത്തവര്‍ എന്ന വിവേചനം പരിഗണിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.

സുപ്രീം കോടതി ഉത്തരവ് ഭരണഘടനാപരമായ ലിംഗ നീതി ഉയര്‍ത്തിപ്പിടിക്കുന്നതാണ്. വിധിക്ക് എതിരെ നിയമമോ ഓര്‍ഡിനന്‍സോ ഇറക്കിയാല്‍ അത് ഭരണഘടനാപരമായി നിലനില്‍ക്കില്ല. നിലവിലെ വിധിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വിധികള്‍ക്ക് വിരുദ്ധമായോ മറ്റോ വേറൊരു വിധി വന്നാല്‍ മാത്രമേ പുനപരിശോധനയ്ക്ക് കുറഞ്ഞ സാധ്യത പോലുമുള്ളു. വേണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് വിധി നടപ്പാക്കാന്‍ സാവകാശം തേടാമെന്നും സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി. നിലവിലെ പ്രതിഷേധങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് മോശം പ്രതിഛായ ഉണ്ടാക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ശബരിമല LIVE: സന്നിധാനത്ത് എത്തിയ 52 കാരിക്കെതിരെ പ്രതിഷേധക്കാര്‍; പ്രായം സംശയിച്ച് തടയാന്‍ ശ്രമം

ശബരിമലയിൽ നടക്കുന്നത് തുല്യനീതി വിധിയ്‌ക്കെതിരെ ഉള്ള ഭക്തി ആഭാസ ആക്രമണങ്ങൾ ; സംവിധായകൻ ഡോക്ടർ ബിജു

രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ സുധാകരന്‍, കെ സുരേന്ദ്രന്‍, കൊല്ലം തുളസി… മറന്നു പോകരുത് ഈ പേരുകള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍