UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസ്; കെ സുരേന്ദ്രന് ജാമ്യം, പക്ഷേ പുറത്തിറങ്ങാനാവില്ല

സിപിഎമ്മും സര്‍ക്കാരും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രന്‍   മാധ്യമങ്ങളോട് പ്രതികരിച്ചു.

ശഭരി മല പ്രതിഷേധങ്ങളുടെ ഭാഗമായി അറസ്റ്റിലാവുകയും വിവിധ കേസുകളിൽ പ്രതി  ചേർക്കപ്പെട്ട് ജയിലിൽ കഴിയുകയും ചെയ്യുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് ഉദ്യോഗസ്ഥരെ ഭീഷണിപ്പടുത്തിയ കേസിൽ ജാമ്യം. കണ്ണൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എംപി ആന്റണിയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. എന്നാൽ ശബരിമലയിലെ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്ന ദിവസം  സ്ത്രീ അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വധ ശ്രമക്കേസ് നിലവിലുള്ളതിനാൽ അദ്ദേഹത്തിന് ജയിലിൽ നിന്നും പുറത്തിറങ്ങാനാവില്ല. ഈ കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍. 

കണ്ണൂരില്‍ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാലാണ് കണ്ണൂര്‍ കോടതിയില്‍ സുരേന്ദ്രനെ ഹാജരാക്കാന്‍ പൊലീസ് തീരുമാനിച്ചത്.  ഡിവൈഎസ്പിമാരായ പിപി സദാനന്ദന്‍, പ്രിന്‍സ് എന്നിവര്‍രെ ആക്ഷേപിക്കുകയും ഭീഷണി മുഴക്കിയെന്നുമാണ് സുരേന്ദ്രനെതിരായ കേസ്.  ഇതിന്റെ ഭാഗമായി സുരേന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ശനിയാഴ്ച കോടതി അനുമതി നൽകിയിരുന്നു. ഇതോടെയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹത്തെ ഇന്ന് രാവിലെ കണ്ണുരിലെത്തിച്ചത്.

അതേസമയം സിപിഎമ്മും സര്‍ക്കാരും തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് കെ സുരേന്ദ്രന്‍   മാധ്യമങ്ങളോട് പ്രതികരിച്ചു. ശബരിമല വിഷയത്തില്‍ സർക്കാർ പരാജയപ്പെടുമെന്ന് തോന്നിയപ്പോഴാണ് കൂടുതല്‍ കേസുകളുമായി തനിക്കെതിരെ പൊലീസ് രംഗത്തുവരുന്നത്. പൊലീസ് നടത്തുന്നത്  കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

ശബരിമലയിലെ വരുമാന ഇടിവ് തകര്‍ക്കുക മറ്റ് ക്ഷേത്രങ്ങളെ കൂടി; ക്ഷേത്ര ജീവനക്കാരുടെ ശമ്പളം മുട്ടും

ദേവപ്രശ്‌നത്തില്‍ അനുകൂലമാണെന്ന് വന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയം അവസാനിക്കും: ആര്‍എസ്എസ്

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

“ഇരുമുടിക്കെട്ടിനെ സുരേന്ദ്രന്‍ ഏറുപടക്കമാക്കി, ‘സംഘി’കൾക്ക് നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ”: തോമസ് ഐസക്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍