UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായി വിജയൻ രാജാവല്ല; ജനങ്ങളോട് പ്രതിബദ്ധത കാണിക്കേണ്ട ജനപ്രതിനിധി: സ്വാമി ചിദാനന്ദപുരി

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ച സർക്കാരാണ് കേരളത്തിലേത്. 

ശബരിമല വിഷത്തിൽ മുഖ്യമന്തിയെ കടന്നാക്രമിക്കുന്ന പ്രസംഗവുമായി സ്വാമി ചിദാനന്ദപുരി. കേരള മുഖ്യമന്തി പിണറായി വിജയന് താൻ രാജാവാണെന്ന ഭാവമാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ആരോപിച്ചു.  മന്ത്രിമാര്‍ രാജാവല്ലെന്ന് ഒാർക്കണം, ജനങ്ങളുടെ പ്രതിനിധിയാണെന്ന കാര്യം മറക്കരുത്. ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തേണ്ടവരാണ് ഇവരെന്നും ചിദാനന്ദപുരി പറയുന്നു. ശബരിമലയില്‍ ആചാരലംഘനവും പൊലീസ് അതിക്രമങ്ങളും നടക്കുന്നെന്ന് ആരോപിച്ച് ശബരിമല കര്‍മസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീം കോടതി വിധി അട്ടിമറിച്ച സർക്കാരാണ് കേരളത്തിലേത്. മദ്യശാലകള്‍ പൂട്ടിപ്പോവാതിരിക്കാന്‍ ദേശീയപാതകള്‍ തന്നെ മാറ്റിമറിച്ചു. ഇത്തരം ഒരു ഭരണ കൂടമാണ് ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത്.

വിശ്വാസികളെ ബാധിക്കുന്ന ഒരു വിഷയത്തിൽ സുപ്രധാനമായി ഒരു വിധി നടപ്പാക്കുന്നതിന് മുൻപ് തന്ത്രിമാരും ആചാര്യന്മാരുമായി സർക്കാറിന് ചര്‍ച്ചയാകാമായിരുന്നെന്നും സ്വാമി അഭിപ്രായപ്പെട്ടു. ആചാര സംരക്ഷണത്തിന്റെ പേരിൽ ശബരിമല കര്‍മസമിതി നടത്തിവരുന്ന സമരം കോടതിക്കെതിരല്ല. ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും നൂറ്റാണ്ടുകളായി തുടരുന്ന ക്ഷേത്രാചാരങ്ങള്‍ നിലനിര്‍ത്താനുമാണ് പ്രതിഷേധമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറയുന്നു.

സ്ത്രീകളുടെ കൂടെ നിന്ന കേരള സർക്കാരിന് സല്യൂട്ട്: മേധാ പട്കര്‍

യുവതീ പ്രവേശനമല്ല ബിജെപി പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ രാജഗോപാൽ; സർക്കാർ ഒത്തുതീർപ്പിന് തയ്യാറെങ്കിൽ പരിഗണിക്കും

പി.എസ് ശ്രീധരന്‍ പിള്ള ഇനി എന്തു ചെയ്യും? പൂരിപ്പിച്ചിട്ടും തീരാതെ ശബരിമല എന്ന ‘സമസ്യ’

ശബരിമല ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആകുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റിയോ? തദ്ദേശ ഉപതിരഞ്ഞെടുപ്പ് നല്‍കുന്ന സൂചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍