UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമങ്ങള്‍ക്ക് നേരെ സംഘടിത ആക്രമണം; വനിതാ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു

വിവിധ സംഭവങ്ങളില്‍ പൂജ പ്രസന്നക്ക് പുറമെ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ വിശ്വാസികളെ അണിനിരത്തി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക നേരെ വ്യാപക ആക്രമണം. ദേശീയ മാധ്യമങ്ങളിലെ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് നിലയക്കല്‍ പമ്പതുടങ്ങി പ്രതിഷേധക്കാര്‍ തമ്പടിച്ച മേഖകളില്‍ വച്ച് കയ്യേറ്റത്തിനിരയായത്. റിപ്പബ്ലിക്ക് ടിവി വാഹനത്തെ നിലയ്ക്കലില്‍ തടഞ്ഞ് വച്ച് ആക്രമിച്ചതായിരുന്നു ആദ്യ സംഭവം. കാറിന്റെ ചില്ലടക്കം തല്ലിത്തകര്‍ത്ത പ്രതിഷേധക്കാര്‍ വാഹനത്തിലുണ്ടായിരുന്ന റിപ്പബ്ലിക് ടിവി സൗത്ത് ഇന്ത്യാ ബ്യൂറോ ചീഫ് പൂജ പ്രസന്നയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.  ന്യൂസ് 18 ചാനലിന്റെ വാഹനവും ആക്രമിക്കപ്പെട്ടു. ഏഷ്യാനെറ്റ് ന്യുസിന്റെ ഡിഎസ്എന്‍ജി തകര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വിവിധ സംഭവങ്ങളില്‍ പൂജ പ്രസന്നക്ക് പുറമെ സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടര്‍ രാധിക രാമസ്വാമി, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ മൗഷ്മി, ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടറായ സരിത എസ് ബാലനെ നിലയ്ക്കലില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയും ബസ്സില്‍ നിന്നും പുറത്തിറക്കിവിടുകയുമായിരുന്നു. ആജ് തക്ക് ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. എന്‍ഡിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശിക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ ക്യാമറ പ്രതിഷേധക്കാന്‍ തല്ലികര്‍ത്തു. പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറിലും ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ത്തും വ്യാപക നാശമാണ് സംഭിച്ചിട്ടുള്ളത്. നൂറോളം വരുന്ന ആള്‍ക്കുട്ടം സംഘടിതമായിട്ടാണ് മാധ്യമങ്ങളെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ ക്യാമറ പ്രതിഷേധക്കാന്‍ തല്ലികര്‍ത്തു. പ്രതിഷേധത്തിനിടെ ഉണ്ടായ കല്ലേറിലും ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ത്തും വ്യാപക നാശമാണ് സംഭിച്ചിട്ടുള്ളത്. നൂറോളം വരുന്ന ആള്‍ക്കുട്ടം സംഘടിതമായിട്ടാണ് മാധ്യമങ്ങളെ ആക്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

ശബരിമല LIVE: നിലയ്ക്കലില്‍ പ്രതിഷേധം അക്രമാസക്തം; കമാന്റോകളെ വിന്യസിക്കാന്‍ തീരുമാനം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍