UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ മാറ്റി; ആരോഗ്യസ്ഥിതി മോശമെന്ന് ബന്ധുക്കള്‍

ഹര്‍ജി തിങ്കളാഴ്ച് വീണ്ടും പരിഗണിക്കും.

ശബരിമല വിഷയത്തില്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കുടുംബാംഗവും അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റുമായ രാഹുല്‍ ഈശ്വര്‍ നല്‍കിയ ജാമ്യാപേക്ഷ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നിനായി മാറ്റി. ഹര്‍ജി തിങ്കളാഴ്ച് വീണ്ടും പരിഗണിക്കും. 14 ദിവസസത്തെ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ കൊട്ടാരക്കര സബ്ജയിലിലാണ് ഇപ്പോഴുള്ളത്.

ജയിലില്‍ നിരാഹാരം അനുഷ്ഠിക്കുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശമെന്ന് ആരോഗ്യസ്ഥിതി മോശമാണെന്ന് ബന്ധുക്കള്‍. സബ് ജയിലില്‍ രാഹുലിനെ സന്ദര്‍ശിച്ച് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുവെ രാഹുലിന്റെ ഭാര്യ ദിപയാണ് ഇക്കാരം വെളിപ്പെടുത്തയത്.

രാഹുലിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘംചേരുക, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് രാഹുലിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

 

ശബരിമല LIVE: ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് ശബരിമല ദര്‍ശനത്തിന്; സുരക്ഷ ഒരുക്കി പോലീസ്

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ 52കാരിയുടെ കണ്ണില്‍ കണ്ടത് ആത്മീയ സാക്ഷാത്ക്കാരമല്ല, പച്ചയായ ഭയമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍