UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതികള്‍ മലയിറങ്ങുന്നു; തിരിച്ച് പോവാതെ നിവൃത്തിയില്ലെന്ന് രഹ്ന ഫാത്തിമ

സന്നിധാനത്തെ വലിയ നടപന്തല്‍ വരെയെത്തിയാണ് തെലങ്കാന സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ എന്നിവര്‍ക്ക് മടങ്ങേണ്ടിവന്നത്.

പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പ്രവേശിക്കാനാവാതെ മടങ്ങുകയാണെന്ന് യുവതികളിലൊരാളായ രഹ്ന ഫാത്തിമയുടെ പ്രതികരണം. തിരിച്ചു പോവാതെ നിവൃത്തിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കനത്ത പോലീസ് സുരക്ഷയില്‍ സന്നിധാനത്തെ വലിയ നടപന്തല്‍ വരെയെത്തിയാണ് തെലങ്കാന സ്വദേശിയും മാധ്യമ പ്രവര്‍ത്തകയുമായ കവിത, കൊച്ചി സ്വദേശിനി രഹ്ന ഫാത്തിമ എന്നിവര്‍ക്ക് മടങ്ങേണ്ടിവന്നത്.

യുവതികളുമായുള്ള സംഘം നടപന്തലില്‍ എത്തിയതിന് പിറകെ ബലം പ്രയോഗിച്ച് വിധി നടപ്പാക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാട് ദേവസ്വം മന്ത്രി പ്രഖ്യാപിച്ചതിന് പിറെയാണ് യുവതികളുടെ പ്രവേശിപ്പിക്കുക എന്ന നിലപാടില്‍ നിന്നും പോലീസ് പിറകോട്ട് പോയത്. നടപന്തലില്‍ എത്തിയതോടെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നിലത്തു കിടന്നായിരുന്നു ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം. ഇതോടെ പതിനൊന്ന് മണിയോടെ വന്‍സുരക്ഷാ അകമ്പടിയോടെ ഇവര്‍ മലയിറങ്ങുകയായിരുന്നു.

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീട് അക്രമികള്‍ തല്ലിത്തകര്‍ത്തു

ശബരിമലയിലെത്തുന്ന ആക്ടിവിസ്റ്റുകളെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനില്ല: കടകംപള്ളി സുരേന്ദ്രന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍