UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ സ്ഥിതി അതീവ ഗുരുതരം; മണ്ഡലകാലത്ത് അക്രമത്തിന് സാധ്യത: ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ യുവതികളുടെ ഹരജി. രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നാല് യുവതികളാണ് ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്.

ശബരിമലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് വ്യക്തമാക്കി സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീം കോടതി വിധി പ്രകാരം സന്നിധാനത്ത് എത്തുന്ന യുവതികളെ തടയാന്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിശ്വാസ സംരക്ഷകരെന്ന പേരില്‍ ഒരുസംഘവും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും കമ്മീഷണര്‍ കോടതിയില്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ വരാനിരിക്കുന്ന മണ്ഡലകാലത്ത് നടതുറക്കുമ്പോഴും പ്രക്ഷോഭകരുടെ സാന്നിധ്യമുണ്ടാകാം. ഇതുപ്രകാരം ഉണ്ടാകാനിടയുള്ള
അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീര്‍ത്ഥാടകര്‍ക്കും പൊലീസിനും ജീവാപായം ഉണ്ടാകാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. എരുമേലി, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലും സംഘര്‍ഷത്തിന് സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ 50 വയസിനു മുകളിലുള്ള സ്ത്രീകളേയും തടയുന്ന സ്ഥിതി ഉണ്ടായി. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ പതിനാറ് ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, ശബരിമല പ്രവേശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ യുവതികളുടെ ഹരജി. രണ്ട് അഭിഭാഷകര്‍ ഉള്‍പ്പെടെ നാല് യുവതികളാണ് ആവശ്യവുമായി ഹൈകോടതിയെ സമീപിച്ചത്. തങ്ങള്‍ അയ്യപ്പ ഭക്തരാണെന്നും സുപ്രീംകോടതി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തുന്ന യുവതികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ  ഉത്തരവുള്ളതായും ഹരജിയില്‍ പറയുന്നു. ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍, തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരം പ്രതിനിധി എന്നിവരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെ ഏതിര്‍ ക്ക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹരജി കോടതി പിന്നീട് പരിഗണിക്കും.

ശബരിമലയുടെ അവകാശ തര്‍ക്കം ചൂടുപിടിക്കുന്നു; പന്തളം കൊട്ടാരത്തിന് പറയാനുള്ളത് ഇതാണ്/ വീഡിയോ

മുന്നോട്ടു വന്ന സ്ത്രീകളെ ‘തേവിടിച്ചികൾ’ എന്ന് വിളിച്ച ഒരു സമൂഹവും ഇവിടെയുണ്ടായിരുന്നു-ഹരീഷ് വാസുദേവന്‍ സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍