UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല ദര്‍ശനത്തിനെത്തിയ ബിന്ദുവിന് വധ ഭീഷണിയും ഉരുവിലക്കും; ജോലിക്കെത്തേണ്ടെന്ന് നിര്‍ദേശം

ചേവായൂരിലെ വാടക വീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമ അറിയിച്ചതയും ബിന്ദു പറയുന്നു.  വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് ആരോപിച്ചാണ് ഉടമയുടെ നിലപാടെന്നും ബിന്ദുപറയുന്നു.

ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശിനിയോട് ജോലിക്കെത്തേണ്ടെന്ന് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്. ചേവായൂര്‍ സ്വദേശിയായ ബിന്ദു തങ്കം കല്ല്യാണിക്കാണ് ദുരനുഭവം. ഇവര്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ശബരിമല ദര്‍ശനത്തിന് ശേഷം നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളിലേക്ക് വരേണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതെന്നാണ് വിവരം. മെഡിക്കല്‍ കോളേജ് കാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഇംഗ്ളീഷ് അധ്യാപികയാണ് ഇവര്‍. അവധിയെടുത്ത് മാറിനില്‍ക്കാനാണ് അറിയിപ്പ്. അതേസമയം ചേവായൂരിലെ വാടക വീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമ അറിയിച്ചതയും ബിന്ദു പറയുന്നു.  വീടിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് ആരോപിച്ചാണ് ഉടമയുടെ നിലപാടെന്നും ബിന്ദുപറയുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ചേവായൂരിലേക്ക് ചെല്ലാനാവാത്ത സാഹചര്യമാണുള്ളത്. ഇതോടെ നഗരത്തിലുള്ള സുഹൃത്തിന്റെ ഫളാറ്റില്‍ അഭയം തേടിയിരിക്കുകയാണ്. പക്ഷേ ഫ്‌ളാറ്റ് നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നെന്നും അവര്‍ പറയിന്നു. ഇതോടെ കോഴിക്കോട് കസബ പോലീസെത്തി ബിന്ദുവിനെയും സുഹൃത്തുകളെയും ഇവിടെനിന്നും മാറ്റുകയായിരുന്നു.

ഫ്ളാറ്റിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറാനുള്ള ശ്രമങ്ങളുണ്ടായി. അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇതേതുടര്‍ന്നാണ് കസബ പോലീസിനെ സമീപിച്ചത്. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബിന്ദു പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം പോയി.

തുലാമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയില്‍ തിങ്കളാഴ്ചയാണ് ബിന്ദു ദര്‍ശനത്തിനായി എത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ബിന്ദു ശബരിമല ദര്‍ശനത്തിന് എത്തിയതായി മാധ്യമവാര്‍ത്തകള്‍ എത്തിയതിന് പിറകെ ഇവര്‍ ജോലിനോക്കുന്ന സ്‌കുളിനുമുന്നിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഐജി ശ്രീജിത് അയ്യപ്പ സ്വാമിയുടെ മുന്‍പില്‍ കരഞ്ഞതെന്തിന്? ലതയും…

ശബരിമല: ഇനി തുറന്ന കോടതിയില്‍; റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍