UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: നവംബര്‍ അഞ്ചിന് മുന്‍പ് വാദം കേള്‍ക്കാനാകില്ല; നിലപാട് വ്യക്തമാക്കി വീണ്ടും സുപ്രീം കോടതി

അഞ്ചിന് 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമല്ലേ നട തുറക്കുന്നു എന്നും അഖില ഭാരതീയ മലയാളി സംഘിന്റെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് മറുപടി പറഞ്ഞു.

ശബരിമല റിവ്യൂ ഹര്‍ജികളില്‍ നവംബര്‍ പതിമൂന്നിന് മാത്രമെ വാദം കേള്‍ക്കുകാനാവു എന്ന് വീണ്ടും സുപ്രീംകോടതി. നവംബര്‍ അഞ്ചിന് ചിത്തിര ആട്ടത്തിനു വേണ്ടി നട തുറക്കുന്ന സാഹചര്യത്തില്‍ കോടതിക്ക് മുമ്പാകെയുള്ള ഹര്‍ജികളില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

നവംബര്‍ അഞ്ചിന് മുന്‍പ് വാദം കേള്‍ക്കാനാകില്ല. അഞ്ചിന് 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമല്ലേ നട തുറക്കുന്നു എന്നും അഖില ഭാരതീയ മലയാളി സംഘിന്റെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് മറുപടി പറഞ്ഞു.

അതിനിടെ ഹര്‍ജികളില്‍ വിധി അനുകുലമാവുമെന്ന് പ്രതീക്ഷിക്കുന്നതായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. സുപ്രീം കോടതി വിധി അനുകൂലമായില്ലെങ്കില്‍ തുടര്‍ പ്രതിഷേധ പരിപാടികള്‍ ആലോചിക്കുമെന്നും സുകുമാരന്‍ നായര്‍ പെരുന്നയില്‍ പറഞ്ഞു.

ശബരിമലയില്‍ ‘സ്ത്രീപ്രവാഹം’: 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട്

‘ഈ പരിപ്പ് ഇവിടെ വേവില്ല, നിങ്ങളുടെ അബദ്ധങ്ങൾ കേട്ട് കൊണ്ടിരിക്കാനുള്ള സഹിഷ്ണുത എനിക്കില്ല’; ശോഭ സുരേന്ദ്രനോട് അവതാരകന്റെ മറുപടി

അയ്യപ്പ സ്വാമിക്ക് ശരണം വിളിക്കാൻ പറഞ്ഞപ്പോൾ ഗുരുസ്വാമിക്ക് ശരണം വിളിച്ച് കണ്ണന്താനം; യുവതീപ്രവേശത്തിന് പരിഹാരക്രിയയുമായി സുരേഷ് ഗോപി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍