UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് നിരോധനാജ്ഞ ലംഘിച്ച് സമരത്തിന്; ഉമ്മൻചാണ്ടിയും സംഘവും നാളെ ശബരിമലയിലേക്ക്

ശബരിമലയിലെ ഗുരുതരമായ വീഴ്ചകളുടെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല

ശബരിമല വിഷയത്തില്‍ യുഡിഎഫ് പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്റെ ഭാഗമായി തന്റെ നേതൃത്വത്തില്‍ മുതില്‍ന്ന പാര്‍ട്ടി നേതാക്കള്‍ നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ സന്ദര്‍ശനം നടത്തും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളായ പിജെ ജോസഫ്, എം.കെ മുനീര്‍ യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് നിരോധനാജ്ഞ ലംഘിച്ച് സന്ദര്‍ശനം നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണ് ശബരിമല വിഷയം ഇത്രത്തോളം വഷളാക്കിയത്. പൊലീസിനെ പേടിച്ചു ഭക്തര്‍ ക്ഷേത്രത്തിലേക്ക് വരാന്‍ മടിക്കുകയാണ്. ശബരിമലയിലെ ഗുരുതരമായ വീഴ്ചകളുടെ ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ മത സൗഹാര്‍ദത്തിന്റെ ചിഹ്നമായ ശബരിമലയില്‍ സിപിഎം നടത്തുന്നത് ഉത്തരേന്ത്യയില്‍ ബിജെപി നടത്തുന്ന നീക്കത്തിന് തുല്യമാണെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എം പി ആരോപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ നിര്‍ജ്ജീവമാണ്. വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു.

തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ പ്രഖ്യാപിച്ച് നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും ആവശ്യം ഉന്നയിച്ചു. ഭക്തര്‍ക്ക് ദര്‍ശനത്തിന് വിഘാതമുണ്ടാക്കുന്നതാണ് 144 പ്രഖ്യാപനം. ഓരോരുത്തരായി ശബരിമലയിലേക്ക് പോകാന്‍ കഴിയില്ല. നിരോധനാജ്ഞ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെ എം മാണി ആവശ്യപ്പെട്ടു.

ശബരിമല LIVE: ‘ശബരിമലയിൽ നടക്കുന്നത് തെമ്മാടിത്തവും കയ്യേറ്റവും’; വിധി നടപ്പാക്കാൻ സമയം തേടി ദേവസ്വം ബോർഡ് സാവകാശ ഹർജി

“ഇപ്പോൾ പോകുന്നില്ല; അയ്യപ്പനെ കാണും വരെ മാല ഊരില്ല” -ശബരിമലയിൽ കയറാനെത്തിയ യുവതികൾ

 

 

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍