UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എസ്എന്‍ഡിപി വിശ്വാസികള്‍ക്കൊപ്പം; ഇപ്പോഴത്തെ പ്രകടനങ്ങള്‍ ചിലരുടെ ദുര്‍വാശി: വെള്ളാപ്പള്ളി

മത സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തെ വിശ്വാസത്തിന്റെ പേരില്‍ കലാപഭൂമിയാക്കാനുള്ള ശ്രമം നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ വിഷയത്തില്‍ സംഘടന പ്രത്യക്ഷ സമരത്തിനിറങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ജനറല്‍ സെക്രട്ടറിയുടെയും യോഗം കൗണ്‍സിലിന്റെയും നിലപാട് ഇന്നലെ ചേര്‍ന്ന നേതൃയോഗം ഐകകണ്‌ഠ്യേന അംഗീകരിച്ചിട്ടുണ്ട്.

മത സൗഹാര്‍ദത്തിന് പേരുകേട്ട കേരളത്തെ വിശ്വാസത്തിന്റെ പേരില്‍ കലാപഭൂമിയാക്കാനുള്ള ശ്രമം നല്ലതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു സാഹചര്യം നേരിടാന്‍ പ്രളയ ദുരിതം നേരിട്ട് കേരളത്തിന് കഴിയില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധത്തിന്റെ ഭാഗമാവാം. എന്നാല്‍ അത് എസ്എന്‍ഡിപി യോഗത്തിന്റെ കീഴിലാവരുതെന്ന് പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറയുന്നു.

ഭക്തര്‍ക്ക് ഒപ്പമാണെന്ന് തന്നെയായിരുന്നു വിഷയത്തില്‍ തന്റെ നിലപാട്. ഭക്തര്‍ക്കൊപ്പമെന്നാണു നേരത്തേയും പറഞ്ഞത്. എന്നാല്‍ നിയമം നടപ്പാക്കേണ്ടത് ആവശ്യമാണെന്നുമാണ് നേതൃയോഗം അംഗീകരിച്ച നിലപാട് അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറയുന്നു. നിലയ്ക്കലിലേത് ഒരു ആള്‍ക്കൂട്ടമാണ്. അരാണ് നേതാക്കളെന്ന് പിടിയില്ല. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയമാണു ഇപ്പോള്‍ കളിക്കുന്നത്. അതിന് എസ്എന്‍ഡിപിയെ കിട്ടില്ല. സര്‍ക്കാര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തി ഭക്തരുടെ താല്‍പര്യം സംരക്ഷിക്കണം. ശബരിമലയെ കലാപഭൂമിയാക്കരുത്. ഇപ്പോള്‍ നടക്കുന്ന പ്രകടനങ്ങള്‍ ചിലരുടെ ദുര്‍വാശിയാണെന്നും അത് ശബരിമലയെ നന്നാക്കാനല്ലെ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

നാമജപ പ്രതിഷേധമെന്ന് നേതാക്കള്‍ പറയുമ്പോഴും ശബരിമലയില്‍ നടക്കുന്നത് വാഹനം തല്ലിത്തകര്‍ക്കലും സ്ത്രീകളെ ബലമായി തടയലും

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍