UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല; തീര്‍ത്ഥാടകയായ യുവതിയെ പത്തനംതിട്ട ബസ്റ്റാന്റില്‍ തടഞ്ഞു; കയ്യേറ്റ ശ്രമം

നിലവില്‍ പോലീസ് സംരക്ഷണയിലാണ് യുവതി. എന്നാല്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുമെന്നുതന്നെയാണ് ഇവരുടെ പ്രതികരണം.

ശബരിമലയിലേക്ക് പോവാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തലയില്‍ നിന്നും എത്തിയ ലിബി എന്ന യുവതിയെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവാരണ് തടഞ്ഞത്. പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ പമ്പയിലേക്കുള്ള ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് ഇവരെ നാട്ടുകാര്‍ തടഞ്ഞത്. ഇതോടെ പോലീസ് ഇടപെടുകയും അവശ്യമായ സുരക്ഷ നല്‍കുകയും ചെയ്തു. നിലവില്‍ പോലീസ് സംരക്ഷണയിലാണ് യുവതി.

എന്നാല്‍ ക്ഷേത്ര ദര്‍ശനത്തിന് പോവുമെന്നുതന്നെയാണ് ഇവരുടെ പ്രതികരണം. പിന്‍മാറാന്‍ ഒരുക്കമല്ലെന്നും അവര്‍ പറയുന്നു. ഇവര്‍ക്ക് ്ആവശ്യമായ സുരക്ഷ നല്‍കുമെന്നും പോലീസ് പറയുന്നു. ശരണം വിളികളോടെയാണ് ജനങ്ങള്‍ ഇവരെ തടഞ്ഞത്. തങ്ങള്‍ ആരുടെയും പി്ന്തുണയില്ലാതെയാണ് പ്രതിഷേധം എന്നും അവര്‍ പറയുന്നു.  ഒരുഘട്ടത്തില്‍ ഇവര്‍ക്കെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായിരുന്നു.

തുലാമാസ പുജകള്‍ക്കായി ശബരിമല നടന്ന തുറക്കുമ്പോള്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താന്‍ സൗകര്യമുണ്ടാവുമെന്ന ഐജി മനോജ് ഏബ്രഹാമിന്റെ പ്രതുികണത്തിന് പിറകെയാണ് പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞത്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ആരും പരിശോധിക്കാന്‍ മുതിരില്ല. ആവശ്യമുള്ളവര്‍ക്കെല്ലാം പൊലീസ് സുരക്ഷ നല്‍കുമെന്നുമായുന്നു ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐജി മനോജ് ഏബ്രഹാമിന്റെ പ്രതികരണം.

ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

യുവതികളടക്കം ആര്‍ക്കും ദര്‍ശനം നടത്താം; ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല: ഐജി മനോജ് ഏബ്രഹാം

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍