UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ സംഘപരിവാര്‍ കലാപാഹ്വാനം നടത്തുന്നെന്ന് ദേവസ്വം മന്ത്രി; ശബ്ദ സന്ദേശം പുറത്തുവിട്ടു

എഎച്ച്പി ജില്ലാ സെക്രട്ടറി ജിജി എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന സന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടത്.

ശബരിമല വിഷയത്തില്‍ കലാപാഹ്വാനം നടത്തിയ വ്യക്തിയുടെ ശബ്ദ സന്ദേശം പുറത്ത് വിട്ട് ദേവസ്വം മന്ത്രി കടകം പള്ളിയുടെ വാര്‍ത്താസമ്മേളനം. തീര്‍ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിക്കാന്‍ വാട്‌സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ സെക്രട്ടറി ജിജി എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന സന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പുറത്തുവിട്ടത്.

‘സ്വാമി ശരണം, നമസ്‌തേ, ഞാന്‍ എച്ച്പി ജില്ലാ ജനറല്‍ സെക്രട്ടറി ജിജിയാണ്. അത്യാവശ്യമായി ഈ വോയ്‌സ് മെസ്സേജ് ഇടുന്നത്, ഏതെങ്കിലും അയ്യപ്പഭക്തര്‍ നിലയ്ക്കലിലേയ്ക്ക് പോകാന്‍ നില്‍ക്കുകയാണെങ്കില്‍ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാല്‍ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തല്‍ക്കാലം പോകാന്‍ നില്‍ക്കുന്ന ഭക്തര്‍ കൈയില്‍ ഇരുമുടിക്കെട്ട്… ഇരുമുടിക്കെട്ട് പോലെത്തന്നെ… ഇരുമുടിക്കെട്ടില്‍ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്‌ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക, ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക, അപ്പഴേയ്ക്ക് നിങ്ങളെ കോണ്‍ടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പര്‍ തരും, ആ നമ്പറില്‍ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങള്‍ക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കല്‍ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താന്‍ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.’

അയ്യപ്പഭക്തരെന്ന പേരില്‍ ആളുകളെ സംഘടിപ്പിച്ച് എന്താണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും കടകംപള്ളി ചോദിക്കുന്നു. അക്രമത്തിന് ആളുകളോട് വരാന്‍ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണെന്ന വ്യക്തമാക്കണമെന്നും കടകംപള്ളി ശീധരന്‍ പിള്ളയോട് ആവശ്യപ്പെടുന്നു.

ശബരിമലയിലും പരിസരങ്ങളിലും നിലവിലുള്ള നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള സമരത്തില്‍ അയ്യപ്പ ഭക്തന്‍മാരുടെ വേഷത്തിലെത്തിയ യുവമോര്‍ച്ച സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുത്തതിന് പിറകെയാണ് മന്ത്രി ശബ്ദ സന്ദേശം പുറത്ത് വിട്ടത്. തീര്‍ഥാടകര്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് ഇന്നലെത്തന്നെ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. മരക്കൂട്ടത്തിനടുത്ത് ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജിനെതിരെ ആക്രമണം നടത്തിയതും കറുപ്പുടുത്ത ഒരു സംഘമാളുകളായിരുന്നു.

ശബരിമല LIVE: നിരോധനാജ്ഞ ലംഘിച്ച് നിലയ്ക്കലില്‍ ബിജെപി പ്രകടനം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

നിങ്ങള്‍ പറിച്ചെറിഞ്ഞിട്ടും മാറു മറച്ച സ്ത്രീകളുടേതാണ് ചരിത്രം; ‘ആര്‍ത്തവലഹള’യും അത് തന്നെയാവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍