UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധങ്ങളില്‍ വിശ്വാസികള്‍ക്ക് ഒപ്പമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; എഐസിസിയുടെ പൂര്‍ണ പിന്തുണ

 സംസ്ഥാന ഘടകത്തിന്റെ നിലപാടുകളെ പിന്തുണയ്ച്ച് എഐസിസിയും രംഗത്തെത്തി

ശബരിമല പ്രതിഷേധങ്ങളില്‍ വിശ്വാസികള്‍ക്ക് ഒപ്പമാണെന്ന കോണ്‍ഗ്രസ് എന്ന് കെപിസിസി പ്രസിഡന്റെ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇത്തരത്തില്‍ വിശ്വാസികളുടെ പക്ഷം ചേരുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസ് കാര്യമാക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എന്നാല്‍ സമാധാനത്തിലുന്നിയ സമരമായിരിക്കും കോണ്‍ഗ്രസ് സ്വീകരിക്കുക. അക്രമത്തിലേക്കു നയിക്കുന്ന ഒരു സമരത്തിനും കോണ്‍ഗ്രസ് നേതൃത്വം നല്‍കില്ല. കോടതിവിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്ന മുഖ്യമന്ത്രിയുടെ നീക്കം തീര്‍ത്തും നിരുത്തരവാദിത്വ പരമാണെന്നും അദ്ദേഹം അരോപിച്ചു. വിധിയെചോദ്യം ചെയ്ത് റിവ്യും പെറ്റീഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഒരേസമയം വേട്ടക്കാരനൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.

അതേസമയം വിധിക്കെതിരെ സമരം നടത്തിയതിലൂടെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം പ്രതികരിച്ചു. പ്രാദേശിക വികാരം പരിഗണിച്ചുള്ള പ്രവര്‍ത്തനം മാത്രമാണ് അവര്‍ ചെയ്യുന്നത്. അതവര്‍ക്ക് പരിഗണിച്ചേ മതിയാവു.

വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് തീര്‍ത്തും ഭരണഘടാനപരമായ ഒന്നാണ് എന്നാല്‍ ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുള്ളതാണ് സുപ്രീം കോടതിയുടെ വിധിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. എന്നാല്‍ പ്രാദേശിക വികാരം കണക്കിലെടുത്ത് തീരുമാനം എടുക്കാന്‍ സംസ്ഥാനഘടകത്തിന് അവകാശമുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

 

ലിബിക്ക് ശബരിമലയില്‍ കയറാനായില്ലെങ്കില്‍ പരാജയപ്പെടുന്നത് ഒരു മതനിരപേക്ഷ ജനതയാണ്‌

നാമജപ പ്രതിഷേധമെന്ന് നേതാക്കള്‍ പറയുമ്പോഴും ശബരിമലയില്‍ നടക്കുന്നത് വാഹനം തല്ലിത്തകര്‍ക്കലും സ്ത്രീകളെ ബലമായി തടയലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍