UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; ചികിത്സയ്ക്കായി അസ്റ്റര്‍ഡാം ദ്വീപിലേക്ക് മാറ്റും

അഭിലാഷ് സുരക്ഷിതനാണെന്ന് രക്ഷാ പ്രവര്‍ത്തിനത്തിന് ശേഷം നാവിക സേന പ്രതികരിച്ചു.

ഇന്ത്യന്‍ സമുദ്രത്തില്‍ അപകടത്തിലായ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലായ ഓരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. സോഡിയാക് ബോട്ടിറക്കി നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് അഭിലാഷിന് മത്സ്യബന്ധന ബോട്ടിലേക്ക് മാറ്റിയത്. ട്രെക്ചര്‍ ഉപയോഗിച്ചാണ്‌  ഉച്ചയ്ക്ക് 12-30ഓടെ അഭിലാഷിനെ അപകടത്തില്‍പെട്ട  പായ് ബോട്ടില്‍ നിന്നും ബോട്ടിലെതിച്ചത് . അഭിലാഷ് സുരക്ഷിതനാണെന്ന് രക്ഷാ പ്രവര്‍ത്തിനത്തിന് ശേഷം നാവിക സേന പ്രതികരിച്ചു. അല്‍പസമയത്തിനകം നാവിക സേനാ സംഘം അഭിലാഷിന് അടുത്തെത്തുമെന്നും നാവിക സേന വൃത്തങ്ങള്‍ അറിയിച്ചു.

മത്സ്യബന്ധന കപ്പലായ ഓസിരസില്‍ ഒരു ഡോക്ടറും ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സോഡിയാക്ക് ബോട്ടില്‍ നിന്നും ഓസിരസില്‍ എത്തിക്കുന്ന അഭിലാഷിനെ ‘യില്‍ അസ്റ്റര്‍ഡാം’ ദ്വീപിലേക്ക് മാറ്റും. അവിടെ അഭിലാഷിനെ വേണ്ട ചിക്തസ ലഭ്യമാക്കുമെന്നാണ് വിവരം. നേരത്തെ ഓസിരിസില്‍ നിന്നും ഓസ്‌ട്രേലിയന്‍ നേവിയുടെ എച്ച് എം എ എസ് ബല്ലാറട്ട് യുദ്ധ കപ്പലിലേക്ക് അഭിലാഷിനെ മാറ്റി പെര്‍ത്തിലെത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സത്പുര ഈ പ്രദേശത്ത് എത്തണമെങ്കില്‍ വെള്ളിയാഴ്ച കഴിയും. ഇന്ത്യന്‍ നേവിയുടെ അംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും ഓസ്‌ട്രേലിയയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഓര്‍ഡിനേഷന്‍ സെന്ററിലുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ അഭിലാഷ് ടോമിയുമായി ഇന്ത്യന്‍ നേവിക്ക് ആശയവിനിമയം നടത്താന്‍ സാധിച്ചിരുന്നു. ഇന്ത്യന്‍ നേവിയുടെ P8i എയര്‍ ക്രാഫ്റ്റ് അഭിലാഷ് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പൊളിഞ്ഞ പായ്കപ്പലില്‍ നിന്നായിരുന്നു ആശയവിനിമയം നടത്തി. അതിന് ശേഷം എയര്‍ ക്രാഫ്റ്റ് മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസിലേക്ക് മടങ്ങുകയും ചെയ്തു. എയര്‍ ക്രാഫ്റ്റുമായുള്ള ദൃശ്യ ആശയവിനിമയത്തില്‍ നിന്ന് മനസ്സിലാവുന്നത്, അഭിലാഷിന്റെ തുരിയ എന്ന പായ് കപ്പല്‍ പൊളിഞ്ഞ് ഒരു വശത്തേക്ക് തൂങ്ങി കിടക്കുവണെന്നാണ്. നാല്/അഞ്ച് കി.മീ താഴ്ച്ചയുള്ള പ്രദേശത്തെ തിരമാലകള്‍ പത്ത് മുതല്‍ 12 വരെ ഉയരത്തിലാണ്. മോശം കലാവസ്ഥയും കനത്ത മഴയിലുമാണ് പ്രദേശം. സോളോ സൈലിംഗില്‍ (ഒറ്റക്കുള്ള സമുദ്ര സഞ്ചാരം) പ്രശസ്തനായ, നേവി കമാന്‍ഡര്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റെയ്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പൂര്‍ണമായും പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ച് ഒറ്റക്ക് വഞ്ചിയില്‍ ലോകം ചുറ്റുന്നതാണ് മത്സരം. കന്യാകുമാരിയില്‍ നിന്ന് 2700 നോട്ടിക്കല്‍ മൈലും ഓസ്ട്രലിയയിലെ പെര്‍ത്തില്‍ നിന്ന് 1900 നോട്ടിക്കല്‍ മൈലും അകലെയാണ് നിലവില്‍ അഭിലാഷ് ടോമി എന്നാണ് വിവരം.

 

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍