UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാലറി ചലഞ്ച്: താല്‍പര്യമില്ലെങ്കില്‍ അറിയിക്കാന്‍ ഇന്ന് അവസാന ദിനം; തിരക്കിട്ട ശ്രമങ്ങളുമായി ഭരണ പ്രതിപക്ഷ സംഘടനകള്‍

പരമാവധി ഉദ്യോഗസ്ഥരെക്കൊണ്ട് വിസമ്മതകത്ത് നല്‍കിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ സംഘടനകള്‍ ചെയ്തുവരുന്നത്. 

പ്രളയക്കെടുതി നേരിടാന്‍ ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യന്ത്രിയുടെ സാലറി ചലഞ്ചിനോട് താല്‍പര്യമില്ലാത്തവര്‍ അറിയിപ്പ് നല്‍കേണ്ടതിന്റെ അവസാന ദിവസം ഇന്ന്. അവസാന ദിവസത്തില്‍ വിസമ്മത കത്ത് നല്‍കുന്നതില്‍ നിന്നും ജീവനക്കാരെ പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമവുമായി ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തുമ്പോള്‍, പരമാവധി ഉദ്യോഗസ്ഥരെക്കൊണ്ട് വിസമ്മതകത്ത് നല്‍കിക്കാനുള്ള നീക്കമാണ് പ്രതിപക്ഷ സംഘടനകള്‍ ചെയ്തുവരുന്നത്. എന്നാല്‍ വിസമ്മതക്കത്ത് വാങ്ങാന്‍ ചില സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ തയ്യാറായില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഇതോടെ കൂട്ടമായി കത്ത് നല്‍കാനും പ്രതിപക്ഷ സംഘടനകള്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം.

അതേസമയം, സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള 70 ശതമാനത്തോളം ഉദ്യോഗസ്ഥര്‍ സാലറി ചലഞ്ചിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സെക്രട്ടേറിയേറ്റില്‍ മാത്രം ഇതുവരെ 228 പേരാണ് സാലറി ചാലഞ്ചിനോട് വിമുഖത പ്രകടിപ്പിച്ചിട്ടുള്ളത്. ധനവകുപ്പില്‍ 70 പേരും വിസമ്മതക്കത്ത് നല്‍കിയിട്ടുണ്ട്.

അതിനിടെ പെന്‍ഷന്‍ തുകയില്‍ നിന്നും പങ്ക് ഈടാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ധനമന്ത്രി ഇന്ന് വൈകീട്ട് വിവിധ പെന്‍ഷന്‍കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും. പെന്‍ഷന്‍കാരില്‍ നിന്നും അവര്‍ക്ക് താല്‍പര്യമുള്ള തുക സ്വരൂപിക്കാനാണ് സര്‍ക്കാര്‍ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍