UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വാവര്‍ സ്വാമിയുടെ ഹൃദയമിരിക്കുന്ന ഇടം കൂടിയാണ് സന്നിധാനം’; അന്യമതസ്ഥരെ തടയണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തള്ളി

ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിജെപി. ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി.മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന്റെ വാദത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി ശബരിമല സന്നിധാനം സന്നിധാനം വാവര്‍ സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടം കൂടിയാണെനന്നും വ്യക്തമാക്കി. അതിനാല്‍ ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥരായ വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശബരിമല എല്ലാവരുടെയുമാണ്, ദര്‍ശനത്തിന് ഇരുമുടിക്കെട്ട് വേണമെന്ന് നിര്‍ബന്ധമില്ല. പതിനെട്ടാം പടിയിലൂടെ ക്ഷേത്രത്തില്‍ കയറാന്‍ മാത്രമേ ഇരുമുടിക്കെട്ട് ആവശ്യമുള്ളു. അല്ലാത്തവര്‍ക്ക് നേരെ എതിര്‍വശത്തുള്ള നടയിലൂടെ സന്നിധാനത്തേക്ക് കടക്കാവുന്നതാണ്. ശബരിമല ദര്‍ശനം സംബന്ധിച്ച് ഈ കീഴ് വഴക്കം നിലനിന്നു പോരുന്നതാണെന്നും കോടതി പറയുന്നു. ഹര്‍ജിക്കാരന്റെ വാദം സംസ്ഥാനത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാമെണെന്നും കോടതി കുറ്റപ്പെടുത്തി.

അതേമയം, ഹര്‍ജി തള്ളിയ വിവരം അറിയിയില്ലെന്ന് ടിജി മോഹന്‍ ദാസ് പ്രതികരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പ്രറയുന്നു.

സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്ന ഏഴു വര്‍ഷവും അയ്യപ്പന്‍ ബ്രഹ്മചാരിയായിരുന്നില്ലേ? ടി.ജി മോഹന്‍ദാസ് ചോദിക്കുന്നു

ടിജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

 

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

 

ശബരിമലയിലേക്കുള്ള വഴിയില്‍ വെള്ളം തേടി പലായനം ചെയ്യേണ്ടി വരുന്ന കുറച്ച് മനുഷ്യര്‍ ജീവിക്കുന്നുണ്ട്‌: മലംപണ്ടാരങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍