UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സനൽകുമാറിന്റെ ആമാശയത്തിൽ‌ മദ്യത്തിന്റെ സാന്നിധ്യമില്ല; മൃതദേഹത്തിന് മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

സനല്‍ കുമാര്‍ മദ്യപിച്ചിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെന്ന് ആരോപണം ശക്തമാക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍.

നെയ്യാറ്റികരയില്‍ ഡി വൈഎസ്പി കാറിന് മുന്നില്‍ തള്ളിയിട്ട കൊലപ്പെടുത്തിയ സംഭവത്തിലെ പോലീസിനെ പ്രതിക്കൂട്ടിലാക്കി സനല്‍കുമാറിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മൃതദേഹത്തിന് മദ്യത്തിന്റെതിന് സമാനമായ ഗന്ധം ഉണ്ടായിരുന്നെന്നും എന്നാല്‍ ആമാശയത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. സനല്‍ കുമാര്‍ മദ്യപിച്ചിരുന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചിരുന്നെന്ന് ആരോപണം ശക്തമാക്കുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. എന്നാല്‍ മദ്യത്തിന്റെ സാന്നിധ്യം സംബന്ധിച്ച്  സ്ഥിരീകരിക്കാൻ വിശദമായി രാസ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തലയ്ക്കേറ്റ ഗുരുതരമായ ക്ഷതങ്ങളാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലും ഇരുവശത്തും നെഞ്ചിലും വയറിലും മുറിവുകളുണ്ട്. തലച്ചോറില്‍ രക്തസ്രാവം കണ്ടെത്തി. ഉള്ളില്‍ മദ്യം ചെന്നിരുന്നോയെന്നും ഉണ്ടെങ്കില്‍ എത്ര അളവിലുണ്ടായിരുന്നുവെന്നും രക്തത്തിന്റേയും ആന്തരാവയവങ്ങളുടെയും രാസപരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സനല്‍കുമാര്‍മദ്യപിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പരുക്കേറ്റ് കിടന്ന ഇയാളെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പ്രദേശവാസികള്‍ ആരോപിച്ചിരുന്നു.

നവംബര്‍ 5ന് രാത്രിയാണ് വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ത്തിനിടെസനല്‍ കൊല്ലപ്പെട്ടത്. വഴക്കിനിടെ ഡിവൈ.എസ്.പി. രോഡിലേക്ക് പിടിച്ചുതള്ളിയ സനലിനെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയായ ഡി.വൈ.എസ്.പി ബി ഹരികുമാര്‍ പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തു.

‘ഒരിടത്തും തങ്ങാതെ ധർമ്മസ്ഥല വരെ യാത്ര ചെയ്തു’; സനല്‍കുമാര്‍ കൊലപാതക കേസില്‍ ബിനുവിന്റെ മൊഴി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍