UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആചാര ലംഘനം നടന്നാല്‍ ക്ഷേത്രം അടയ്ക്കാന്‍ പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം

പരിഹാര ക്രിയ നടത്തിയ ശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാര പ്രതിനിധി

ശബരിമലയില്‍ ആചാര ലംഘനം നടന്നാല്‍ ക്ഷേത്ര നട അടയ്ക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്‍ക്ക് പന്തളം കൊട്ടാരത്തിന്റെ നിര്‍ദേശം. പന്തളം കൊട്ടാര നിര്‍വാഹകസമിതി സെക്രട്ടറി വി എന്‍  നാരായണ വര്‍മയാണ് നിര്‍ദേശം നല്‍കിയത്.

ആചാര ലംഘനത്തിനം നടന്നാല്‍ പരിഹാര ക്രിയ നടത്തിയ ശേഷം മാത്രമേ പിന്നീട് നട തുറക്കാന്‍ പാടുള്ളൂവെന്നും കൊട്ടാര പ്രതിനിധി തന്ത്രിയെ അറിയിച്ചതായി മാനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് രാവിലെ ശബരിമല തന്ത്രിയെ ഫോണില്‍ വിളിച്ചായിരുന്നു കൊട്ടാരം പ്രതിനിധി ഇക്കാര്യം ആവശ്യപ്പെട്ടത്.

അതിനിടെ ആചാരം ലംഘനം നടന്നാല്‍ പരിഹാരക്രിയ നടത്തുമെന്ന് തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് മടങ്ങുമെന്ന് തന്ത്രി കണഠര് രാജീവര് പറയുന്നു. താക്കോല്‍ ഓഫിസില്‍ ഏല്‍പ്പിക്കും. മറ്റു തീരുമാനങ്ങള്‍ പിന്നാലെയെടുക്കുമെന്നും തന്ത്രി പറഞ്ഞു.

ഐജി ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ രണ്ട് യുവതികള്‍ സന്നിധാനത്തിന് സമീപത്തെ നടപന്തലില്‍ എത്തിയതന് പിറകെയാണ് കൊട്ടാരം പ്രതിനിധിയുടെ തന്ത്രി നിര്‍ദേശം. യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം വലിയ നടപന്തലില്‍ എത്തിയതോടെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. നിലത്തു കിടന്നായിരുന്നു ഭക്തരില്‍ ഭൂരിഭാഗത്തിന്റെയും പ്രതിഷേധം.

ശബരിമല LIVE: യുവതികളുടെ പ്രവേശനം നടന്നേക്കില്ല; ആക്ടിവിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് കടകംപള്ളി

“ഞാൻ വരട്ടെ കടകംപള്ളി; ഞാൻ കടുത്ത ഭക്തയാണ്”-ആറ്റുകാലമ്മയെ കുറിച്ചു പുസ്തകമെഴുതിയ ലക്ഷ്മി രാജീവ്

ശബരിമലയിലെത്തിയ കവിത ജക്കാല ആരാണ്? (ലൈവ് വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍