UPDATES

ശാന്തിവനം: മീനാ മേനോനും സമര സമിതിയും മന്ത്രി എംഎം മണിയുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

ജൈവ വൈവിധ്യ പ്രധാനമായ ശാന്തിവനത്തിലൂടെ കെഎസ്ഇബി 110 കെ വി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നിതിനിടെ വിഷയത്തിൽ സർക്കാർ നേരിട്ട് ഇടപെടുന്നു. ശാന്തിവനം സംബന്ധിച്ച തർക്കങ്ങൾ പരിശോധിക്കുന്നതിനായി ശാന്തിവനം ഉടമ മീന മേനോനും സമര സമിതി പ്രവർത്തകരും വൈദ്യുത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. തിരുവനന്തപുരത്ത് മന്ത്രി എംഎം മണിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈൻ വലിക്കണമെന്ന് സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രംഗത്തെത്തിയതിന് പിറകെയാണ് കൂടിക്കാഴ്ച. ജൈവ വൈവിധ്യത്താൽ സമ്പന്നമാണ് ശാന്തിവനം. കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, സലിം ആലി ഫൗണ്ടേഷൻ തുടങ്ങിയവയുടെ പഠനങ്ങൾ ഇക്കാര്യം തെളിയിച്ചതാണെന്നും ശാന്തിവനത്തെ ഒഴിവാക്കി മറ്റേതെങ്കിലും വഴിയിലൂടെ വൈദ്യുതി ലൈൻ വലിക്കണമെന്ന് ചൂണ്ടിക്കാട്ടി ബോർഡ്, വൈദ്യുതി വകുപ്പിന് കത്തും നൽകിയിരുന്നു. ഇതിന് പുറമെ ശാന്തിവനത്തിൽ നിന്നു മുറിച്ചു മാറ്റിയതും മുറിക്കാൻ ഉദ്ദേശിക്കുന്നതുമായ മരങ്ങളുടെയും സസ്യങ്ങളുടെയും ഇനം തിരിച്ചുള്ള കണക്കുകൾ അറിയിക്കണമെന്ന് ജൈവ വൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി. ബാലകൃഷ്ണൻ വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശാന്തിവനത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നായിരുന്നു  ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനഃപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണമെന്നാണ് സംരക്ഷണ സമിതി ആവശ്യം. അല്ലാത്തപക്ഷം ഈ ജൈവ സമ്പത്തിന് നേരെ നടക്കുന്ന അന്യായങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ സമരം കൂടുതല്‍ ശക്തമാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു.

ശാന്തിവനത്തില്‍ കെഎസ്ഇബി നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കോടതിയലക്ഷ്യമാണെന്നാണ് സംരക്ഷണ സമിതി പ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. കോടതിവിധി പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈന്‍മെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈയൊരു സാഹചര്യം മാനിക്കാതെ ആണ് വിധി പകര്‍പ്പ് കയ്യില്‍ കിട്ടാന്‍ പോലും കാത്തുനില്‍ക്കാതെ കെഎസ്ഇബി ഏപ്രില്‍ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബിയുമായി പ്രവേശിക്കുകയും വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതെന്നു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

Also Read-  കരാര്‍ നല്‍കിയത് പാപ്പര്‍ കമ്പനിക്കോ? കേരളത്തിലെ ആദ്യത്തെ ആറുവരി കോഴിക്കോട് ബൈപ്പാസ് പ്രോജക്ട് അനിശ്ചിതത്വത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍