UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വനിതാ മതിലിൽ പങ്കെടുക്കില്ല: സാറാ ജോസഫ്

പി കെ ശശി ചെയ്തത് തെറ്റല്ല എന്ന് ന്യായീകരിക്കുകയാണ് സി പി എം

ലൈംഗികകാരോപണ വിധേയനായ ഷൊര്‍ണൂർ എംഎൽഎ പി കെ ശശിയെ പുറത്താക്കാതെ വനിതാ മതിൽ ഉൾപ്പെടെ സിപിഎമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്.  ശശിയെ പോലീസിന് കൈമാറാൻ പാർട്ടി നടപടിയെടുക്കണം. ശശിയെ പുറത്താക്കാതെ, ശശി ചെയ്തത് തെറ്റല്ല എന്ന് ന്യായീകരിക്കുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി. മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയിൽ‌ സംസാരിക്കുകയായിരുന്നു അവർ.

സി.പി.എം നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ ലായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. ശശിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് വ്യക്തമാക്കി എഴുത്തുകാരൻ എംടി വാസുദേവൻ നായരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സർക്കാർ സംഘടിപ്പിക്കുന്ന ‘സർഗവിദ്യാലയം’ പരിപാടിയുടെ സംസ്ഥാനതല ഉദാഘാടനത്തിൽ നിന്നായിരുന്നു എംടിയുടെ പിൻമാറ്റം. ലൈംഗികാരോപണ വിധേയനായ സിപിഎം നേതാവും എംഎൽഎയുമായ പികെ ശശിക്കൊപ്പം വേദി പങ്കിടുന്നതിലുള്ള വൈമുഖ്യമാണ് ഈ പിന്മാറ്റത്തിനു പിന്നിലെന്നായിരുന്നു റിപ്പോർട്ടുകൾ.

പികെ ശശിക്കൊപ്പം വേദി പങ്കിടാനില്ല; സർഗ്ഗവിദ്യാലയം ഉദ്ഘാടനത്തിൽ നിന്ന് എംടി പിന്മാറി

‘പ്രളയത്തിന്റെ ഇരകള്‍ക്കില്ലാത്ത പ്രാധാന്യം വനിതാമതിലിന് നല്‍കുന്നതെന്തിന്?’: വനിതാമതിലിനെതിരെ ഹര്‍ജിയുമായി യൂത്ത് ലീഗ് ഹൈക്കോടതിയില്‍

തട്ടമിട്ടവരുടെ, കുരിശിട്ടവരുടെ, കുറിതൊട്ടവരുടെ സ്കൂൾ; അത്ര യൂണിഫോമല്ലാത്ത മതാടയാളങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍