UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സരബ്ജിത്ത് സിങ്ങ് വധക്കേസ്; പ്രതികളെ വെറുതേവിട്ട് പാക് കോടതി

കോട്ട്ലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്ന അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

സ്ഫോടനക്കേസിൽ ആരോപണ വിധേയനായി പാകിസ്താനിലെ ജയിലിൽ കഴിയവെ ഇന്ത്യൻ പൗരൻ സരബ്ജിത് സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് മുഖ്യ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. സരബ് ജിത്ത് സിങ്ങ് കൊല്ലപ്പെടാൻ തരത്തിൽ മർദിച്ചെന്ന് ആരോപണ വിധേയരായവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്. ദൃക്‌സാക്ഷികള്‍ കൂറുമാറിയതാണ്‌ കോടതി നടപടിക്ക് പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.

കോട്ട്ലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്ന അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 1990 ലെ ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പാകിസ്താന്‍ സരബ് ജിത്ത് സിങ്ങിനെ തടവലാക്കിയത്. 13 വർഷത്തോളം ജയിലിൽ കഴിഞ്ഞു വന്ന അദ്ദേഹം 2013 ല്‍ ജയിലിൽ ഉണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെടുകയായിരുന്നു.

സരബ്ജിത്തിനായി നിരവധി തവണ ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് മർദനമേറ്റതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയില്‍ വെച്ച് മരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍