UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബന്ധുക്കൾ ബിജെപിക്കാർ തന്നെയെന്ന് തരുർ; അനുഭാവികളെ വീണ്ടും പാർട്ടിയിൽ ചേർത്ത് വെട്ടിലായി ശ്രീധരൻപിള്ളയും സംഘവും

ജനപ്രതി നിധി എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരുരിന്റെ കുടൂംബാംഗങ്ങൾക്ക് പാരട്ടി അംഗത്വം നല്‍കുന്ന  ചടങ്ങ് സംഘടിപ്പിട്ട് വെട്ടിലായി ബിജെപി നേതൃത്വം. ബന്ധുക്കൾ വർഷങ്ങളായി ബിജെപിക്ക് വോട്ട് ചെയ്യുന്നവരാണെന്ന് വ്യക്തമാക്കി ശശി തരൂർ എംപി തന്നെ രംഗത്തെത്തിയതോടെയാണ് രാഷ്ട്രീയ പ്രചാരണം ലക്ഷമിട്ട് സംഘടിപ്പിച്ച ചടങ്ങ് ബിജെപിക്ക് തന്നെ തിരിച്ചടിയായത്. സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനമാണ് ഇതിനെതിരെ ഉയരുന്നത്.

തന്റെ ബന്ധുക്കൾ എല്ലാ പാർട്ടിയിലും ഉണ്ട്. സിപിഎം ഭാരവാഹികളായ ബന്ധുക്കളും തനിക്കുണ്ട്. എന്നാൽ നിലവിൽ ബിജെപി പ്രവർത്തകരായ മാതൃസഹോദരിയും ഭർത്താവും വീണ്ടും ബിജെപിയിൽ ചേർന്നെന്ന പേരിൽ നടത്തിയ ചടങ്ങിനെ കുറിച്ച് വിശദീകരിക്കേണ്ടത് സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻപിള്ള തന്നെയായണെന്നും അദ്ദേഹം പ്രതികരിച്ചു. ജനപ്രതി നിധി എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങളെ വിമർശിക്കാനില്ലാത്തതിനാലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

ഇന്നലെ കൊച്ചിയിൽ നടത്തിയ ചടങ്ങിൽ ശശി തരൂരിന്‍റെ അമ്മയുടെ അനിയത്തി ശോഭന, ഭർത്താവ് ശശികുമാർ എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചതായി വ്യക്തമാക്കി പിഎസ് ശ്രീധരൻപിള്ള രംഗത്തെത്തിയത്. മാധ്യമങ്ങളെ ഉൾപ്പെടെ ക്ഷണിച്ച ശേഷമായിരുന്നു ഇവർക്ക് അംഗത്വം നൽകിയത്. ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയിൽ നിന്ന് കുടുംബം അംഗത്വം സ്വീകരിച്ചുവെന്നായിരുന്നു അവകാശവാദം.

അതിനിടെ, തങ്ങൾ നേരത്തെ തന്നെ ബിജെപി അനുഭാവികളായിരുന്നെന്നായിരുന്നു ചങ്ങിന് ശേഷം ശശി തരൂരിന്‍റെ ചെറിയമ്മ ശോഭനയുടെ പ്രതികരണം. ഇപ്പോൾ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും അവർ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിറകെ നേതാക്കൾ ഇടപെട്ടതോടെ കുടുതൽ പ്രതികരണത്തിന് ഇല്ലെന്ന് വ്യക്തമാക്കി ഫോട്ടോ സെഷന് പോലും നിൽക്കാതെ ബന്ധുക്കൾ വേദി വിടുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍