UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം

ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് കര്‍ശന ഉപാധികളോടെ തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തംബോണ്ടിലും അതേ തുകയുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം.

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് കര്‍ശന ഉപാധികളോടെ തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ സ്വന്തംബോണ്ടിലും അതേ തുകയുടെ ആള്‍ജാമ്യത്തിലുമാണ് ജാമ്യം. രാജ്യംവിട്ട് പോകുന്നതിന് കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പാട്യാല ഹൗസ് കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അരവിന്ദ് കുമാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പാടില്ലെന്നും ഉത്തരവ് ആവശ്യപ്പെടുന്നു. ജാമ്യം അനുവദിക്കരുതെന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി.

അതേസമയം, കേസ് പരിഗണിക്കുന്ന ഈ മാസം ഏഴിന് ശശി തരുര്‍ നേരിട്ട് ഹാജരായി സ്ഥിരം ജാമ്യത്തിന് അപേക്ഷിക്കുമെന്ന് തരുരിന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. ശശി തരുരിന്റെ ഭാര്യയായിരുന്നു സുനന്ദ പുഷ്‌കറിനെ 2014 ജനുവരി 17നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ആത്മഹത്യാപ്രേരണാക്കുറ്റവും ഗാര്‍ഹികപീഡനവുമാണ് ശശി തരൂരിനെതിരെ പ്രത്യേക അന്വേഷണസംഘം ചുമത്തിയിട്ടുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍