UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍ എസ് യുക്കാര്‍ ചെരിപ്പുമാലയിട്ടതിന് പിന്നാലെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സവര്‍ക്കര്‍ പ്രതിമ മാറ്റി

സുഭാഷ് ചന്ദ്ര ബോസിന്റേയും ഭഗത് സിംഗിന്റേയും പ്രതിമകള്‍ക്കൊപ്പം സവര്‍ക്കറിന്റെ പ്രതിമ സ്ഥാപിച്ചത് വിവാദമായിരുന്നു.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐയുടെ പ്രവര്‍ത്തകര്‍ ചെരിപ്പുമാല അണിയിക്കുകയും കറുത്ത പെയിന്റടിക്കുകയും ചെയ്തതിന് പിന്നാലെ ഹിന്ദു മഹാസഭ നേതാവ് വി ഡി സവര്‍ക്കറിന്റെ പ്രതിമ നീക്കി. സുഭാഷ് ചന്ദ്ര ബോസിന്റേയും ഭഗത് സിംഗിന്റേയും പ്രതിമകള്‍ക്കൊപ്പം വിവാദ ഹിന്ദുത്വ നേതാവായ സവര്‍ക്കറിന്റെ പ്രതിമ സ്ഥാപിച്ചത് വിവാദമായിരുന്നു.

ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് ആന്‍ഡമാന്‍ ജയിലില്‍ നിന്ന് മോചനം നേടുകയും ഗാന്ധി വധത്തില്‍ പ്രതിയാവുകയും ചെയ്ത സവര്‍ക്കറിന്റെ പ്രതിമ ദേശീയ സ്വാതന്ത്ര്യ സമര പോരാളികളും വിപ്ലവകാരികളുമായ ഭഗത് സിംഗിന്റേയും ബോസിന്റേയും പ്രതിമകള്‍ക്കൊപ്പം സ്ഥാപിച്ചതാണ് വിവാദമായത്. ഇതേ തുടര്‍ന്ന് എബിവിപിയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ മൂന്ന് പ്രതിമകളും നീക്കം ചെയ്യുകയായിരുന്നു.

ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി യു എസ് യു) പ്രസിഡന്റ് ശക്തി സിംഗ് ഓഗസ്റ്റ് 20നാണ് മൂന്ന് പ്രതിമകള്‍ അനാച്ഛാദനം ചെയ്തത്. പ്രതിമകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല എന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്റെ അനുമതി ലഭിച്ച ശേഷമേ ഇനി പ്രതിമകള്‍ സ്ഥാപിക്കൂ എന്നാണ് എബിവിപി പറയുന്നത്. സവര്‍ക്കറിന്റെ പ്രതിമയില്‍ ചെരിപ്പുമാല ചാര്‍ത്തുകയും കറുത്ത പെയിന്റടിക്കുകയും ചെയ്ത എന്‍ എസ് യു ഐക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്നും എബിവിപി ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍