UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പാട്: ഖനനം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് സമരസമിതി

വിഷയത്തിൽ ചർച്ചയാവാം എന്ന സർക്കാർ നിലപാട് സ്വാഗതാർഹം

ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിൽ നിലപാട് കടുപ്പിച്ച് സമര സമിതി. പ്രദേശത്തെ ഖനനം പൂർണമായി നിർത്തിവയ്ക്കാതെ ചർച്ചക്കില്ലെന്നാണ് സമിതിയുടെ നിലപാട്. വിഷയത്തിൽ ചർച്ചയാവാം എന്ന സർക്കാർ നിലപാട് സ്വാഗതാർഹമാണെന്നും സമരസമിതി വ്യക്തമാക്കന്നു. ആലപ്പാട്ടെ ജനതയ്ക്ക് മുന്നില്‍ തുറന്ന ചർച്ചയാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും സമര സമിതി പറയുന്നു.  ആലപ്പാട്ടെ വിഷയത്തിൽ സമരക്കാരുമയായി ചർച്ചയ്ക്ക് തയ്യറാണെന്ന ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണത്തിന് പിറകെയാണ് സമര സമിതി നിലപാട് വ്യക്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

അനധികൃത ഖനനം അനുവദിക്കില്ലെന്നാണ് സർക്കാർ നയം. ഇതിന് വിരുദ്ധമായ നടപടികൾ ഉണ്ടാവില്ലെന്നും മന്ത്രി കോഴിക്കോട് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരുന്നു. കരിമണൽ ഖനനം ഉൾപ്പെടെ നടത്തുന്നതിനായി പരിസ്ഥിതി കമ്മിറ്റി നിർദേശങ്ങൾ നിലവിലുണ്ട്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കില്ല. നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു.  അതേസമയം, ചർച്ച സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

“പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്”

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍