UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുപ്രീം കോടതി വിധിപോലും ഭക്തരുടെ മുന്നില്‍ ഒന്നുമല്ല; നിരോധനാജ്ഞ കാട്ടി ഭയപ്പെടുത്താന്‍ കഴിയില്ല: കെ സുരേന്ദ്രന്‍

മണ്ഡല മകരവിളക്ക് തീര്‍കത്ഥാടനത്തിന് മുന്‍പ് സുപ്രീംകോടതി വിധി മറികടക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ടവരെ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ സന്നിധാനത്ത് മാധ്യങ്ങളോട് പ്രതികരിച്ചു.

സര്‍ക്കാര്‍ മനുപ്പുര്‍വം അയ്യപ്പവിശ്വസികളുടെ വികാരം വ്രണപ്പെടുത്തുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍, അവിശ്വാസികള്‍, അരാജകവാദികള്‍, സാമൂഹിക വിരുദ്ധര്‍ എന്നിവരെ നിര്‍ബന്ധിച്ച് ശബരിമലയില്‍ കൊണ്ടുവരികയും ചെയ്യുകയാണ്. റിവ്യൂ പെറ്റീഷന്‍ പരിഗണനയ്ക്ക് എടുക്കുന്നതിന് മുന്‍പ് ക്ഷേത്രത്തില്‍ യുവതി പ്രവേശനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് വലിയ ആശങ്ക ഉണ്ടാക്കുന്നു. പോലീസിന്റെ അകമ്പടിയോടെ അവിശ്വാസികളെ ശബരിമലയിലേക്ക് കൊണ്ടുവന്നാല്‍ ശക്തമായി ചെറുത്തുതോല്‍പ്പിക്കും.്അദ്ദേഹം പറയുന്നു.

ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായി ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പശ്ചാത്തലം മോശമായിട്ടുള്ള നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള, വിധ്വംസക സംഘടനകളുമായി ബന്ധമുള്ള യുവതികള്‍ എങ്ങനെയാണ് സന്നിധാനത്തേക്ക് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ഇത്തരം ആളുകള്‍ മാത്രം എന്തുകൊണ്ട് ശബരിമലയിലേക്ക് വരുന്നു. മാവോയിസ്റ്റുകളും കിസ് ഓഫ് ലൗക്കാരുമായ ആക്റ്റിവിസ്റ്റുകള്‍ മാത്രം എന്തുകൊണ്ട് വരുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് കനത്ത വെല്ലുവിളിയാണ്. ഇത്തരം പ്രവണതകളെ നാമം ജപിച്ചുകൊണ്ട് ഭക്തര്‍ നേരിടും. സര്‍ക്കാര്‍ നടപടികള്‍ വിശ്വസികളെ മുറിവേവേല്‍പ്പിച്ചിരിക്കുന്നെന്നും അദ്ദേഹം പറയുന്നു.

നടയടയ്ക്കുന്നത് വരെ സന്നിധാനത്ത് തുടരണം എന്നാണ് കരുതുന്നത്. സുപ്രീം കോടതി വധി അയ്യപ്പഭക്തരുടെ മുന്നില്‍ ഒന്നുമല്ല പിന്നയാണോ നിരോധനാജ്ഞ. അത്തരം ഇന്‍ഡാസുകള്‍ കാട്ടി ഭയപ്പെടുത്തേണ്ടെന്നും സുരേന്ദ്രന്‍ പറയുന്നു. ഇവിടെ ഒളിച്ചു താമസിക്കുകയല്ല. മണ്ഡല മകരവിളക്ക് തീര്‍കത്ഥാടനത്തിന് മുന്‍പ് സുപ്രീംകോടതി വിധി മറികടക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം. ഇല്ലെങ്കില്‍ ബന്ധപ്പെട്ടവരെ റോഡില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും സുരേന്ദ്രന്‍ സന്നിധാനത്ത് മാധ്യങ്ങളോട് പ്രതികരിച്ചു.

“എനിക്ക് 9 വയസ്സായി, ഇനി 41 വര്‍ഷം കഴിഞ്ഞേ തിരിച്ചുവരൂ”: ശബരിമല പ്രതിഷേധത്തിന് കുട്ടികളെ കരുവാക്കുന്നുവെന്നും ആരോപണം

വനിതാ മാധ്യമ പ്രവര്‍ത്തകരെ അവര്‍ ഭയപ്പെടുന്നതിന് കാരണങ്ങളുണ്ട്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍