UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല യുവതീ പ്രവേശനം: തിടുക്കം വേണ്ടെന്ന് സിപിഎം; പ്രത്യേക ദിവസം നിലവിൽ സാധ്യമല്ല

ഇതോടെ വിധി നടപ്പാക്കാൻ സാവകാശ ഹര്‍ജി സമീപിച്ചിരിക്കുന്നതിനാല്‍ അതില്‍ തീരുമാനം വന്നശേഷം യുവതീ പ്രവേശനത്തെ കുറിച്ച് ആലോചിക്കാം എന്നാകും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കുക. 

ശബരിമലയിലെ സമാധാന അന്തരീക്ഷത്തിനു പ്രശ്മുണ്ടാകുന്ന നീക്കങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലാടെന്ന് റിപ്പോർട്ട്. ഹൈക്കോടതിയിലെ യുവതീപ്രവേശ ഹര്‍ജിയില്‍ ഭക്തരുടെ വികാരം ഗൗനിക്കാതെ ദേവസ്വംബോര്‍ഡ് നിലപാട് എടുക്കരുതെന്നും  സിപിഎം നേതൃത്വം ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയതായാണു സൂചന. ഹൈക്കോടതിയിലെ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍  മുഖ്യമന്ത്രിയുമായും കോടിയേരി ബാലകൃഷ്ണനുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായതെന്നാണ് റിപ്പോർട്ട്.

ശബരിമല ദര്‍ശനത്തിന് സുരക്ഷ തേടി യുവതികള്‍ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ രണ്ടു ദിവസം സ്ത്രീകള്‍ക്കു മാത്രമായി പ്രവേശനം അനുവദിക്കാമെന്ന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. എന്നാൽ അതു നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്നാണു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മണ്ഡലകാലത്ത് രണ്ടു ദിവസം മാത്രമായി പ്രവേശം അനുവദിച്ചാൽ പ്രതിഷേധക്കാര്‍ ആ ദിവസം മാത്രം സംഘടിച്ചേക്കുമെന്ന് പൊലീസും സര്‍ക്കാരിന് മുന്നറിയിപ്പ്  നൽകിയിട്ടുണ്ടെന്നാണ് വിവരം.

ഇക്കാര്യങ്ങൾ ഉൾപ്പെടെയാണ് യോഗത്തിൽ ചർച്ചയായത്. വിഷയത്തിൽ അഭിഭാഷകരുമായി ആലോചിച്ച് ഉചിതമായി സമീപനം സ്വീകരിക്കാനാണ്   സിപിഎം ദേവസ്വം ബോര്‍ഡിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ വിധി നടപ്പാക്കാൻ സാവകാശ ഹര്‍ജി സമീപിച്ചിരിക്കുന്നതിനാല്‍ അതില്‍ തീരുമാനം വന്നശേഷം യുവതീ പ്രവേശനത്തെ കുറിച്ച് ആലോചിക്കാം എന്നാകും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കുക.

ആര്‍എസ്എസ് തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍/അഭിമുഖം: സിപിഎം ഒരു വലിയ ഹിന്ദു പാര്‍ട്ടി, ഇനി ആ വോട്ട് കിട്ടില്ല; പിണറായി സ്റ്റാലിനിസ്റ്റ്; ശബരിമലയില്‍ ദൈവഹിതം നോക്കാമായിരുന്നു

ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?

തീപ്പൊരി നേതാവിനെ പിടിച്ചകത്തിട്ടിട്ടും നേതൃത്വം തിരിഞ്ഞ് നോക്കിയില്ല: ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍