UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല സംഘര്‍ഷം: സംസ്ഥാന വ്യാപകമായി അറസ്റ്റ്; 150 ഓളം പേര്‍ പിടിയില്‍

എറണാകുളം റൂറലില്‍ 75 പേരും, തൃപ്പൂണിത്തുറയില്‍ 51 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. 49 കേസുകളിലായാണ് നടപടി.

തുലാമാസ പുജകള്‍ക്കായി ശബരില നടതുറന്നതിന പിറകെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലെയും നിലയ്ക്കലിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 15 പേര്‍ കൂടി അറസ്റ്റില്‍. അക്രമങ്ങളില്‍ പങ്കെടുത്തെന്ന് കരുതുന്ന 210 പേരുടെ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറകെയാണ് അറസ്റ്റ്.

കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളുമാണ് അറസ്റ്റിലായവര്‍. എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എറണാകുളം റൂറലില്‍ 75 പേരും
, തൃപ്പൂണിത്തുറയില്‍ 51 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. 49 കേസുകളിലായാണ് നടപടി.

സംഭവങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ് പറയുന്നു. മല ചവിട്ടാനെത്തിയ സ്ത്രീകളെ തടയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തവരുടെ ചിത്രങ്ങളാണ് ഇന്നലെ പോലീസ് പുറത്ത് വിട്ടത്. വഴിതടയല്‍, അക്രമ സംഭവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് പോലീസ് നടപടി. ഹര്‍ത്താലില്‍ വിവിധയിടങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചവരും, നിരോധനാജ്ഞ ലംഘിച്ചവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

ടിജി മോഹന്‍ ദാസും രാഹുല്‍ ഈശ്വറും ‘പുനര്‍നിര്‍മ്മിക്കു’ന്ന കേരളം

രാഹുല്‍ ഈശ്വര്‍ പദ്ധതിയിട്ടത് കലാപത്തിന്; രാജ്യദ്രോഹക്കുറ്റത്തിന് സമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍